LiveTV

Live

Kerala

കോവിഡ് വ്യാപനം കൂടിയതോടെ പൊലീസിന് മെമ്മോ

തിരുവനന്തപുരം റൂറലിലെ അഞ്ച് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്കാണ് ജില്ലാ പൊലീസ് മേധാവി മെമ്മോ അയച്ചത്.

കോവിഡ് വ്യാപനം കൂടിയതോടെ പൊലീസിന് മെമ്മോ

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കൂടുന്നതിന് പൊലീസുകാര്‍ക്ക് മെമ്മോ. തിരുവനന്തപുരം റൂറലിലെ അഞ്ച് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്കാണ് ജില്ലാ പൊലീസ് മേധാവി മെമ്മോ അയച്ചത്. ഡ്യൂട്ടിയിൽ കൃത്യവിലോപം ഉണ്ടായെന്നും അലക്ഷ്യമായ ഡ്യൂട്ടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നും മെമ്മോ പറയുന്നു.

ഈ മാസം ഒന്നാം തീയതി മുതൽ 15ആം തീയ്യതി വരെയുള്ള കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം നോക്കിയാണ് മെമ്മോ നല്‍കിയത് മെമ്മോ ലഭിച്ചതിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയില്‍ അമർഷമുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല നിലവില്‍ പൊലീസിനാണ്. നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കുന്നതിനൊപ്പം ബോധവത്കരണവും പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കണമെന്ന് പറഞ്ഞാണ് ചുമതല പൊലീസിന് കൈമാറിയത്. പക്ഷേ തലസ്ഥാനത്ത് ജയിലില്‍ ഉള്‍പ്പെടെ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടായി.