Top

യുഎഇയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി പാലക്കാട് സ്വദേശി

വാക്സിൻ കുത്തിവെച്ച ശേഷം അൻസാറിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരുന്നുണ്ട്.

MediaOne Logo

  • Published:

    18 Aug 2020 3:03 AM GMT

  • Updated:

    2020-08-18 03:03:16.0

യുഎഇയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി പാലക്കാട് സ്വദേശി
X

വാക്സിന്‍ പരീക്ഷണത്തിന് വിധേയരാകുന്നവര്‍ ലോകത്താകെയുണ്ട്. അവരുടെ സ്വയംസന്നദ്ധതയാണ് കോവിഡ് വാക്സിന്‍ പരീക്ഷണങ്ങളെ വേഗത്തിലാക്കുന്നത്. പാര്‍ശ്വ ഫലങ്ങള്‍ പ്രതീക്ഷിച്ച് തന്നെയാണ് അവര്‍ അതിന് വിധേയരാകുന്നത്. പാലക്കാട് പട്ടാമ്പി സ്വദേശി അന്‍സാര്‍ യുഎഇയില്‍ കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് വിധേയനായി.

ലോകമെങ്ങും കോവിഡ് വാക്സിൻ പുറത്തിറക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുകയാണ് പരീക്ഷണത്തിന് സ്വയം സന്നദ്ധരാകുന്നവർ. യുഎഇയിൽ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി അൻസാർ മുഹമ്മദ് അലി പരീക്ഷണ വാക്സിൻ കുത്തിവെക്കാൻ സമ്മതം അറിയിച്ച് പരീക്ഷണത്തിൽ പങ്കാളിയായി. വാക്സിന്റെ ആദ്യ ഡോസ് അൻസാറിൽ കുത്തിവെച്ചു. 21 ദിവസം കഴിയുമ്പോൾ അടുത്ത ഡോസ് നൽകുമെന്ന് അൻസാർ പറയുന്നു.

മരുന്ന് പരീക്ഷണത്തിന്‍റെ ഒന്നും രണ്ടും ഘട്ടം ചൈനയിൽ പൂർത്തിയായി. മൂന്നാംഘട്ടമാണ് യുഎഇയിൽ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിന് സന്നദ്ധരായവരെ യുഎഇ സർക്കാർ ഓൺലൈനിലൂടെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് അൻസാർ മുഹമ്മദലി പരീക്ഷണത്തിന് വിധേയനായി രംഗത്ത് വരുന്നത്. വാക്സിൻ കുത്തിവെച്ച ശേഷം അൻസാറിന്‍റെ ആരോഗ്യ സ്ഥിതി പരിശോധിച്ച് വരുന്നുണ്ട്.

യുഎഇ വിപിഎസ് ഹെൽത്ത് കെയർ ഒക്യുമെഡ് ക്ലിനിക്കിൽ കോർപ്പറേറ്റ് മെഡിക്കൽ അസിസ്റ്റന്റാണ് അൻസാർ മുഹമ്മദലി. നേരത്തെ മറ്റ് മലയാളികളും കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയമായിരുന്നു.

TAGS :
Next Story