LiveTV

Live

Kerala

സംസ്ഥാനത്ത് ആറ് കോവിഡ് മരണം

എറണാകുളം, കോഴിക്കോട്, പത്തനംതിട്ട,മലപ്പുറം ജില്ലകളിലാണ് ഇന്ന് 6 പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്.കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര റൂറൽ എസ്.പി ഓഫിസ് ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46) ആണ് മരിച്ചത്

സംസ്ഥാനത്ത് ആറ് കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം. എറണാകുളം, കോഴിക്കോട് പത്തനംതിട്ട മലപ്പുറം ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര റൂറൽ എസ്.പി ഓഫിസ് ഹെഡ് ക്ലർക്ക് ഷാഹിൻ ബാബു(46) ആണ് മരിച്ചത്. കഴിഞ്ഞ 13 മുതൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിക്കോടി സ്വദേശി മുഹമ്മദ് കോയയും മരിച്ചു. 55 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു. മാവൂർ സ്വദേശിനി സോളു(49) കോവിഡ് ബാധിച്ച് മരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

എറണാകുളത്ത് രണ്ട് കോവിഡ് മരണം. കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പിൽ സദാനന്ദൻ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയിൽ വൃന്ദ ജീവൻ (54) എന്നിവർ മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കാൻസർ ബാധിതയായിരുന്നു വൃന്ദ ജീവൻ.

പത്തനംതിട്ടയിലും ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായരാണ് (84)മരിച്ചത്. പത്തനംതിട്ട ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്ല്യാസും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.