LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും

കോവിഡ് രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യവിദഗ്ധരുമായി ഇന്ന് ചര്‍ച്ച നടത്തും. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനാണ് യോഗം. കോവിഡ് രോഗബാധ കൂടുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവിദഗ്ധര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

നവംബര്‍ 12 ന് മുന്‍പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്‍ ആലോചിക്കുന്നത്. രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരിക്കുന്നത്.

രാവിലെ 11.30 ന് നടക്കുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യവിദഗ്ധരും പങ്കെടുക്കും. പ്രചരണത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോഴും.