LiveTV

Live

Kerala

കോവിഡ് ബാധിതനായിട്ടും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ‌സജീവമായി മലപ്പുറം കലക്ടര്‍

ദിവസവും ആറിലധികം മീറ്റിങ്ങുകൾ ഓൺലൈൻ വഴി ചേരുന്നുണ്ട്

കോവിഡ് ബാധിതനായിട്ടും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ‌സജീവമായി മലപ്പുറം കലക്ടര്‍

കോവിഡ് ബാധിതരുടെ കോവിഡിനെതിരായ പോരാട്ടം. മലപ്പുറം ജില്ലാ കലക്ടറും സംഘവും കോവിഡ് ചികിത്സ കേന്ദ്രത്തിലും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം. ഭരണസ്തംഭനമില്ലെന്നും എല്ലാം മുമ്പത്തെ പോലെയാണെന്നും ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ.

കോവിഡ് ബാധിതനായിട്ടും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ‌സജീവമായി മലപ്പുറം കലക്ടര്‍

കോവിഡ് ചികിത്സയിൽ ആണെങ്കിലും മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും ടീമും കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലുൾപ്പെടെ സജീവമാണ്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ സെന്റിനറി ബ്ലോക്കിലെ ചികിത്സ മുറിയിലിരുന്നാണ് വിശ്രമമില്ലാത്ത പ്രവർത്തനം.

കലക്ടർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച ഓഗസ്റ്റ് 14ന് മണിക്കൂറുകൾ കൊണ്ടാണ് ഇവിടെയിരുന്ന് ഭരണനിർവഹണം നടത്താനുള്ള സൗകര്യങ്ങൾ എല്ലാം ആരോഗ്യവകുപ്പ് ഒരുക്കിയത്. കലക്ടർക്ക് ഒപ്പം കോവിഡ് ബാധിതരായ സബ് കലക്ടർ കെ.എസ് അഞ്ജുവും അസിസ്റ്റന്റ് കലക്ടർ വിഷ്ണു രാജും ഇവിടെ തന്നെയാണ് ചികിത്സയിൽ തുടരുന്നത്.

അന്നുമുതൽ ജില്ലയുടെ ഭരണസിരാകേന്ദ്രം ഇവിടെ ആയി. ഓൺലൈൻ മീറ്റിങ്ങുകളും അവലോകനങ്ങളും അന്വേഷണങ്ങളുമെല്ലാമായി കലക്ടറും സംഘവും ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയുണ്ട്.

കോവിഡ് ബാധിതനായിട്ടും പ്രതിരോധ പ്രവര്‍ത്തനത്തില്‍ ‌സജീവമായി മലപ്പുറം കലക്ടര്‍

രോഗബാധ ഒരിക്കലും ജില്ലയിൽ ഭരണ സ്തംഭനമുണ്ടാക്കില്ലെന്നും, കോറന്റൈൻ കാലാവധിയിൽ ജോലി ചെയ്തിരുന്നത് പോലെ ഇപ്പോഴും നടക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. ദിവസവും ആറിലധികം മീറ്റിങ്ങുകൾ ഓൺലൈൻ വഴി ചേരും. കോവിഡ് പ്രതിരോധ നടപടികൾ താഴെത്തട്ട് വരെ ഉറപ്പാക്കുന്നുണ്ടെന്നും കലക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. രോഗ വ്യാപനം കൂടുമ്പോഴും ജനങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ സഹകരണം ഉണ്ടാകുന്നില്ലെന്ന ആശങ്കയും കലക്ടർ പങ്കുവെക്കുന്നു. ചികിത്സ കേന്ദ്രത്തെ വാർ റൂം ആക്കിയാണ് ഇപ്പോൾ കലക്ടറും സംഘവും കോവിഡിനെതിരായ വിശ്രമമില്ലാത്ത പോരാട്ടം തുടരുന്നത്.