LiveTV

Live

Kerala

കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ്; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍

കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു.

കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ്; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍

കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ പുതിയതായി 21 കണ്ടെയിൻമെന്‍റ് സോണുകൾ കൂടി ഇന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി, 1-ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയാണ് കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

അതേസമയം കോഴിക്കോട് ഇന്നലെ 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇതിലെ 96 പേര്‍ക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.