LiveTV

Live

Kerala

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

പ്ലസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ, ഉയര്‍ന്ന ശമ്പളമുള്ള നല്ലൊരു കരിയര്‍ സ്വപ്നം കാണുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും താനാഗ്രഹിക്കുന്ന കോഴ്സുകള്‍ ജെം ആന്‍റ് ജൂവലറി മേഖലയിലുണ്ട്.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

കോവിഡ് കാലത്ത് വെച്ചടി വെച്ചടി വിലകൂടുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ, സ്വര്‍ണത്തിന്... മൂല്യം കൂടുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ സ്വര്‍ണത്തിന്... സ്വര്‍ണത്തിന് മാത്രമല്ല, ജെം ആന്‍റ് ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ട എന്തും മൂല്യമേറിയതാണ്. അതുകൊണ്ടുതന്നെ മാനുഫാക്ചറിംഗ് ആയാലും, ഡിസൈനിംഗ് ആയാലും, മാനേജ്‍മെന്‍റ് ആയാലും നിരവധി അനവധി തൊഴിലവസരങ്ങളാണ് ജെം ആന്‍റ് ജൂവലറി മേഖല ഇന്ന് പുതിയ തലമുറയ്ക്കായി തുറന്നിടുന്നത്. പ്ലസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ, ഇനിയെന്ത് പഠിക്കണമെന്ന് ആശങ്കപ്പെടുന്ന, പുതിയ കാലത്തെ ജോലി സാധ്യതയേത് എന്ന് അന്വേഷിക്കുന്ന, ഉയര്‍ന്ന ശമ്പളമുള്ള നല്ലൊരു കരിയര്‍ സ്വപ്നം കാണുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും താനാഗ്രഹിക്കുന്ന കോഴ്സുകള്‍ ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ വിഭാഗത്തിലുള്‍പ്പെടുന്ന ജെം ആന്‍റ് ജൂവലറി മേഖലയിലുണ്ട്. ജ്വല്ലറി രംഗത്തെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ മാത്രമായി ഒരു വിദ്യാഭ്യാസസ്ഥാപനമെന്ന ആശയം തന്നെ കേരളത്തില്‍ ആദ്യമാണ്. അതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി (ഐജിജെ).

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

2015 ലാണ് ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറിക്ക് തുടക്കം കുറിക്കുന്നത്. പ്രമുഖ ആഭര നിര്‍മാതാക്കളായ സഫ ജ്വല്ലറിക്ക് കീഴില്‍ മലപ്പുറം ജില്ലയിലെ ഇന്‍കെല്‍ എഡ്യൂസിറ്റിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറിയുടെ കാമ്പസ്സുള്ളത്. കോളേജിന്‍റെ അടിസ്ഥാന സൌകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് ലോകോത്തര നിലവാരത്തിലാണ്. അത്യാധുനിക മെഷീനറികളോടെയുള്ള ലാബുകള്‍, ഡിസൈനിംഗ് സ്റ്റുഡിയോ, ജെമ്മോളജി ലാബ്. കൂടെ, ഈ മേഖലയിലെ ലഭ്യമായ എല്ലാ പുസ്തകങ്ങളുമടങ്ങുന്ന ഒരു ലൈബ്രറിയും ഈ കാമ്പസിന്‍റെ ഭാഗമാണ്. കേന്ദ്ര സ്കില്‍ മന്ത്രാലയത്തിന് കീഴിലുള്ള ജെം ആന്‍റ് സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്തിട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍റ് ജ്വല്ലറി തങ്ങളുടെ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷകള്‍ നടത്തുന്നതും ജെം ആന്‍റ് സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ്.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

പ്രധാനമായും നാല് കോഴ്‍സുകളാണ് ഐജിജെയ്ക്ക് കീഴിലുള്ളത്. ഡിഗ്രി കോഴ്സായ ബി. വോക്ക് ജ്വല്ലറി ഡിസൈന്‍ ആന്‍റ് മാനേജ്‍മെന്‍റ്, ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇന്‍ ജെമോളജി ആന്‍റ് ജ്വല്ലറി മാനുഫാക്ചറിംഗ് (DGJM), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിംഗ് (PDJD), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനേജ്‍മെന്‍റ് (PDJM) എന്നിവയാണ് ആ കോഴ്സുകള്‍. പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കും ഒരുപോലെ തങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ ഇതിലേതെങ്കിലും ഡിപ്ലോമ കോഴ്സുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഈ കോഴ്സുകള്‍ കൂടാതെ ആറുമാസം മുതല്‍ രണ്ടാഴ്ച വരെ കാലയളവുള്ള നിരവധി ഷോര്‍ട്ട് ടേം കോഴ്സുകളും ഐജിജെയ്ക്ക് കീഴിലുണ്ട്.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

ബി. വോക്ക് ജ്വല്ലറി ഡിസൈന്‍ ആന്‍റ് മാനേജ്‍മെന്‍റ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഡിഗ്രി പഠനത്തിനൊപ്പം എന്ന ആശയത്തില്‍ തുടക്കം കുറിച്ച ബി. വോക്ക് ജ്വല്ലറി ഡിസൈന്‍ ആന്‍റ് മാനേജ്‍മെന്‍റ് മൂന്നുവര്‍ഷത്തെ ഡിഗ്രി കോഴ്‍സാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി ജെയിന്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ഈ കോഴ്സ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ, ഒരു പ്രൊഫഷണല്‍ ഡിഗ്രി ആഗ്രഹിക്കുന്ന ആര്‍ക്കും ഈ ബി. വോക്ക് ഡിഗ്രിക്ക് ചേരാം. മാനേജ്‍മെന്‍റ്, ജ്വല്ലറി ഡിസൈനിംഗ്, മാനുഫാക്ചറിംഗ് പഠനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള പരിശീലനവും ഈ ഡിഗ്രി പഠനത്തിന്‍റെ ഭാഗമാണ്. പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിക്ക് യു.കെ സ്കില്‍ ഫെഡറേഷന്‍റെയും ജെം ആന്‍റ് സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനേജ്‍മെന്‍റ് (PDJM)

പല ജ്വല്ലറികളിലും ജീവനക്കാരായി കയറുന്നവര്‍ പെട്ടെന്ന് തന്നെ സ്വന്തം ജ്വല്ലറി തുടങ്ങുന്നത് കാണാം.. അത്ര എളുപ്പമുള്ള ഒരു ബിസിനസ്സ് ആണോ ജ്വല്ലറി ബിസിനസ്സ്.. അങ്ങനെ തുടങ്ങുന്നവരില്‍ എത്ര പേര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്? അങ്ങനെ നിലനില്‍ക്കാന്‍ സാധിക്കാത്തതിന് എന്താണ് കാരണം.. അതേ, കഴിവുള്ള പ്രൊഫഷണലുകളുടെ അഭാവം ഇന്ന് ജ്വല്ലറി മേഖല അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്.

ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, മാനേജ്‍മെന്‍റ്, അഡ്‍മിനിസ്ട്രേറ്റീവ് വിഷയങ്ങളാണ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി മാനേജ്‍മെന്‍റ് കോഴ്സ് നല്‍കുന്നത്. ഒരു എംബിഎ പഠനത്തിന്‍റെ എല്ലാ വശങ്ങളും ഈ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‍സിന്‍റെ ഭാഗമാണ്, എല്ലാം ജെം ആന്‍റ് ജൂവലറി ബിസിനസ്സുമായി ബന്ധപ്പെട്ടാണെന്ന് മാത്രം.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിംഗ് (PDJD)

ചിത്രംവരയ്ക്കാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിച്ച, ഒരല്‍പ്പം കൂടി ഭാവനയുള്ളവരെ മികച്ച കരിയറാണ് ജെം ആന്‍റ് ജൂവലറി ഡിസൈനിംഗ് മേഖല കാത്തിരിക്കുന്നത്. ഒരു ആഭരണം കണ്ടാല്‍, അതിന്‍റെ ഡിസൈനുകളാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആഭരണങ്ങള്‍ക്ക് ഇത്തരത്തിലുള്ള മനോഹരമായ രൂപകല്‍പ്പന നല്‍കുന്നത് ജ്വല്ലറി ഡിസൈനര്‍മാരാണ്. ആഭരണപ്രേമികള്‍ സ്വര്‍ണാഭരണങ്ങളിലെ വ്യത്യസ്ത തേടി നടക്കുമ്പോള്‍, ലോകമെങ്ങുമുള്ള ജെം ആന്‍റ് ജൂവലറി മേഖലയില്‍ പ്രൊഫഷണല്‍ ജ്വല്ലറി ഡിസൈനര്‍മാര്‍ക്ക് ഡിമാന്‍റ് കൂടിവരികയാണ്.

സ്വര്‍ണാഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനായി പല തരത്തിലുള്ള സോഫ്റ്റ്‍വെയറുകളാണ് ഇന്ന് നിലവിലുള്ളത്. അവയിലെല്ലാമുള്ള പരിശീലനവും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈനിംഗ് കോഴ്സിന്‍റെ പഠനകാലയളവില്‍ ലഭിക്കും. വെറും സ്വര്‍ണാഭരണ ഡിസൈനുകള്‍ മാത്രമല്ല, ഡയമണ്ട്, ജെംസ് ആഭരണങ്ങളുടെ ഡിസൈനിംഗും ഈ കോഴ്‍സിന്‍റെ ഭാഗമാണ്.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

ഡിപ്ലോമ ഇന്‍ ജെമോളജി ആന്‍റ് ജ്വല്ലറി മാനുഫാക്ചറിംഗ് (DGJM)

രത്നങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ജെമോളജി. രത്നങ്ങളെ കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചുമുള്ള പഠനത്തിന് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ സാധ്യതകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ രംഗത്തെ തൊഴിലവസരങ്ങളും അനവധിയാണ്. രത്നങ്ങളുടെ വൈവിധ്യം, ക്വാളിറ്റി കണ്‍ട്രോള്‍, ആഭരണ നിര്‍മ്മാണം എന്നീ വിഷയങ്ങളിലുള്ള പരിശീലനമാണ് ഒരു വര്‍ഷത്തെ ഈ ഡിപ്ലോമ പഠനത്തിന്‍റെ ലക്ഷ്യം. വിലപിടിപ്പുള്ള രത്നക്കല്ലുകളെ കുറിച്ച് പഠിപ്പിക്കുന്നതിനായി ഒരു ജെം സ്റ്റുഡിയോ തന്നെ കാമ്പസിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പാരമ്പര്യ സ്‍മിത്തുകള്‍ തങ്ങളുടെ കുലത്തൊഴിലായ സ്വര്‍ണപ്പണിയില്‍ നിന്ന് പിന്മാറിയതോടുതന്നെ ഈ രംഗത്തെ നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ക്ഷാമം വന്നു തുടങ്ങി.. ഈ രംഗത്തെ വിദഗ്ധരായ തൊഴിലാളികളെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനായുള്ള വിദഗ്ധ പരിശീലനത്തിനായി ഒരു ഗോള്‍ഡ് മാനുഫാക്ചറിംഗ് യൂണിറ്റും കോളേജിന്‍റെ ഭാഗമായുണ്ട്. സ്വര്‍ണം എങ്ങനെയാണ് ഒരു ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുക്കുന്നത് എന്നതിന്‍റെ എല്ലാ പരിശീലനങ്ങളും വിദ്യാര്‍ത്ഥിക്ക് ഇവിടുന്ന് പഠിച്ചെടുക്കാന്‍ കഴിയും.

പ്ലസ് ടു കഴിഞ്ഞോ? ജെം ആന്‍റ് ജുവലറി മേഖലയിലെ ഉയർന്ന ശമ്പളമുള്ള ജോലിയാണോ നിങ്ങളുടെ സ്വപ്നം?

കൂടാതെ പ്രോഫിറ്റബിലിറ്റി, സ്റ്റോക്ക് മാനേജ്‍മെന്‍റ്, സിസ്റ്റമൈസേഷന്‍, ലീഗല്‍ ആസ്‍പെക്‍ടസ് ബഡ്ജറ്റ് പ്രിപ്പറേഷന്‍, ജ്വല്ലറി അക്കൌണ്ടിംഗ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഷോറും മാനേജ്‍മെന്‍റ്, മെറ്റലര്‍ജി തുടങ്ങിയ വിഷയങ്ങളെല്ലാം ഇവിടെ വിവിധ കോഴ്‍സുകളുടെ ഭാഗമാണ്.

ഐജിജെയില്‍ നിന്ന് പഠിച്ചിറങ്ങിയ ഓരോ വിദ്യാര്‍ത്ഥികള്‍ പലരും ഇന്ന് രാജ്യമെങ്ങുമുള്ള ജെം ആന്‍റ് ജൂവലറി മേഖലയിലെ ഉന്നത സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിക്ക് കയറിക്കഴിഞ്ഞു. ജൂവലറി മേഖലയിലൊരു ജോലി എന്ന വെറും ജോലി സാധ്യത മാത്രമല്ല ഈ സ്ഥാപനത്തിലെ കോഴ്സുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കോഴ്സ് കഴിഞ്ഞ വ്യക്തിക്ക് ഒരു ജ്വല്ലറി തുടങ്ങാം, ഗോള്‍ഡ് മാനുഫാക്‍ചറിംഗ് യൂണിറ്റ് തുടങ്ങാം, ഗോള്‍ഡ് റിഫൈനറീസ് തുടങ്ങാം.. അങ്ങനെ അങ്ങനെ ഇവിടെ നിന്ന് പുറത്തിറങ്ങുന്ന പലരും വെറും ജോലിക്കാര്‍ മാത്രമല്ല, സംരംഭകരും ആകുന്നുണ്ട്.

For more info contact : 9061 627 111 | 9061 621 111

http://landing.igjinkel.org/

https://wa.me/919061627111