LiveTV

Live

Kerala

കോവിഡ് മറച്ചുവെച്ച് അമ്മയുടെ സംസ്കാരം നടത്തിയെന്ന് ആരോപണം: മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്നും എന്നാല്‍ മരണ സമയത്ത് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്നും കണ്ണന്താനം പറയുന്നു.

കോവിഡ് മറച്ചുവെച്ച് അമ്മയുടെ സംസ്കാരം നടത്തിയെന്ന് ആരോപണം: മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം

ഡല്‍ഹിയില്‍ വെച്ച് കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന വിവരം മറച്ചുവെച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്നും എന്നാല്‍ മരണ സമയത്ത് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെന്നും കണ്ണന്താനം പറയുന്നു.

പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്‌. അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് ഒരു വീഡിയോയില്‍ അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനത്ത് വെച്ച ശേഷം സംസ്കരിച്ചത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ജോമോന്‍ ചൂണ്ടിക്കാട്ടിയത്.

Just a clarification on my mother’s demise : 1. She was tested COVID positive on 28th May and admitted to AIIMS ICU...

Posted by Alphons Kannanthanam on Sunday, August 16, 2020

എന്നാല്‍ കണ്ണന്താനം പറയുന്നതിങ്ങനെ- അമ്മയ്ക്ക് മേയ് 28നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 5നും 10നും നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി. എന്നാല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമ്മയുടെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാര്‍ സംഭവിച്ചു. ശ്വാസകോശം തകരാറിലാവുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. കാര്‍ അപകടത്തെ തുടര്‍ന്ന് തലച്ചോറിന് പരിക്കേറ്റ് ഒരാള്‍ മരിച്ചാല്‍ അപകടത്തില്‍ മരിച്ചു എന്നല്ലേ പറയുക. അതുപോലെയാണ് അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് താന്‍ പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് അമ്മയുടെ ആന്തരികാവയവങ്ങള്‍ തകരാറിലായതോടെയാണ് മരണം സംഭവിച്ചതെന്നും കണ്ണന്താനം വിശദമാക്കി.

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം...

Posted by Jomon Puthenpurackal on Sunday, August 16, 2020