LiveTV

Live

Kerala

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പ്രതി തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കസ്റ്റഡി രേഖപ്പെടുത്തിയില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പ്രതി തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പ്രതി തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കസ്റ്റഡി രേഖപ്പെടുത്തിയില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. അതേ സമയം അൻസാരിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് കരിമഠം കോളനിയിലെ അൻസാരിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നത്. ഫോർട്ട് സ്‌റ്റേഷനിൽ എത്തിച്ച പ്രതിയെ കോവിഡ് സാഹചര്യത്തിൽ സമീപത്തെ ശിശു സൗഹൃദ കേന്ദ്രത്തിലെക്ക് മാറ്റുകയുമായിരുന്നു. ഇതിന് ശേഷം കുളിമുറിയിൽ കയറി പ്രതി ആത്മഹത്യ ചെയ്യുയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇത് തന്നെയാണ് അൻസാരി ആത്മാഹത്യ ചെയ്യുമ്പോൾ മറ്റൊരു പരാതിയുമായി ബന്ധപ്പെട് സ്റ്റേഷനിൽ എത്തിയ സുഹൃത്തുക്കളും പറയുന്നത്.

അൻസാരി നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ പരാതി നൽകുമെന്നും ബന്ധു നജീബ് മീഡിയവണിനോട് പറഞ്ഞു. അതേസമയം പരാതിക്കാരൻ അപ്പോൾ സ്റ്റേഷനിൽ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കാൻ കഴിയാത്തതിന്‍റെ കാരണമായി പൊലീസ് പറയുന്നത്. ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ അൻസാരിയുടെ ആത്മഹത്യയിൽ ദുരൂഹതയില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടു ഉൾപ്പടെ പുറത്തു വരുമ്പോഴായിരിക്കും മരണം സംഭവിച്ചതിൽ കൂടുതൽ വ്യക്തത വരിക.