LiveTV

Live

Kerala

പൂന്തുറയില്‍ നാട്ടുകാരുടെ പ്രതിഷേധം: കണ്ടയ്‍ന്‍മെന്‍റ് സോണിൽ ഇളവ് നൽകുന്ന കാര്യം ചർച്ച ചെയ്യാമെന്ന് തിരുവനന്തപുരം ജില്ലാഭരണകൂടം

തിരുവനന്തപുരം പുത്തൻപള്ളി, മാണിക്യവിളാകം വാര്‍ഡുകളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.

പൂന്തുറയില്‍ നാട്ടുകാരുടെ പ്രതിഷേധം: കണ്ടയ്‍ന്‍മെന്‍റ് സോണിൽ ഇളവ് നൽകുന്ന കാര്യം ചർച്ച ചെയ്യാമെന്ന് തിരുവനന്തപുരം ജില്ലാഭരണകൂടം

തിരുവനന്തപുരം പുത്തൻപള്ളി, മാണിക്യവിളാകം വാര്‍ഡുകളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. രോഗബാധിതരുള്ള പ്രദേശം മാത്രം അടയ്ക്കുകയും മറ്റ് പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുകയും വേണമെന്നാവശ്യപ്പെട്ടു ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തീരദേശ മേഖലയിൽ റസ്റ്റോറന്‍റുകൾക്ക് പാർസൽ സർവീസ് നടത്തുന്നതിന് സമയം ദീർഘിപ്പിച്ചു നൽകുന്ന കാര്യവും പരിഗണയിലാണ്.

കണ്ടയ്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ പൂന്തുറ പുത്തംപള്ളിക്ക് സമീപം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇടപെട്ടതോടെ പ്രതിഷേധം അവസാനിച്ചു. കണ്ടയ്‍ന്‍മെന്‍റ് സോണിൽ ഇളവ് നൽകുന്ന കാര്യം ചർച്ച ചെയ്യാമെന്ന് ജില്ലാഭരണകൂടം ഉറപ്പു നൽകി. ഡെപ്യൂട്ടി കളക്ടർ ജയമോഹനൻ, തഹസിൽദാർ രാജശേഖരൻ തഹസിൽദാർ രാജശേഖരൻ എന്നിവരുടെ നേത്യത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജമാഅത്ത് ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ധാരണയുണ്ടായത്.

കണ്ടയ്‍മെന്‍റ് സോൺ പ്രഖ്യാപിച്ചാൽ ഒരാഴ്ച കഴിഞ്ഞാണ് സാധാരണഗതിയിൽ വിലയിരുത്തൽ നടത്തുക. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ അല്ലാതെയും തീരുമാനങ്ങൾ എടുക്കാറുണ്ട്. ബദരിയ നഗർ പോലെ രോഗബാധിതരുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുക എന്നായിരുന്ന നാട്ടുകാരുടെ ആവശ്യം. പുത്തൻപള്ളി, മാണിക്യ വിളാകം വാർഡുകളിൽ രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.

തീരദേശ മേഖലകളിൽ കടകൾ പ്രവർത്തിക്കുന്നതിനുള്ള സമയം രാവിലെ 7 മണി മുതൽ വൈകിട്ട് നാലുവരെയാണ്. ഹോട്ടലുകൾക്കും റസ്റ്റോറന്‍റുകള്‍ക്കും പ്രവർത്തനസമയം ദീർപ്പിക്കുന്ന കാര്യവും ജില്ലാ ഭരണകൂടം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.