LiveTV

Live

Kerala

വെറും തൊളസിയല്ല; ഗിന്നസ് റെക്കോഡിലെത്താന്‍ പോകുന്ന 'അല്‍ തുളസി'

എഴിക്കര അനില്‍കുമാറിന്‍റെ വീട്ടിലെ തുളസിച്ചെടിയാണ് ഗിന്നസ് റെക്കോഡിലേക്ക് വളര്‍ന്ന് പന്തലിക്കുന്നത്

വെറും തൊളസിയല്ല; ഗിന്നസ് റെക്കോഡിലെത്താന്‍ പോകുന്ന 'അല്‍ തുളസി'

ലോക റെക്കോര്‍ഡിലേക്കെത്താന്‍ ഒരുങ്ങി എറണാകുളം പറവൂരില്‍ നിന്ന് ഒരു തുളസിച്ചെടി. എഴിക്കര അനില്‍കുമാറിന്‍റെ വീട്ടിലെ തുളസിച്ചെടിയാണ് ഗിന്നസ് റെക്കോഡിലേക്ക് വളര്‍ന്ന് പന്തലിക്കുന്നത്.

340 സെന്‍റിമീറ്ററാണ് അനില്‍കുമാറിന്‍റെ വീട്ടിലെ തുളസിച്ചെടിയുടെ ഉയരം. നിലവില്‍ ഗിന്നസ്ബുക്കില്‍ ഇടം പിടിച്ച തുടസിച്ചെടിയുടെ ഉയരം 330 സെന്‍റിമീറ്ററാണ്. ഗ്രീസിലെ അനസ്റ്റാസിയ ഗ്രിഗോ റാക്കി എന്നയാളാണ് ഇതിന്‍റെ ഉടമ. അനില്‍കുമാര്‍ നാല് വര്‍ഷം മുന്‍പാണ് വീട്ടിലെ തുളസിത്തറയില്‍ ചെടി നട്ടത്.

കാറ്ററിങ് തൊഴിലാളിയായ അനില്‍കുമാറിന്‍റെയും ഭാര്യയുടെയും കൃത്യമായ പരിപാലനം കൊണ്ടാണ് ഈ തുളസിച്ചെടി ഇങ്ങളെ രണ്ടാള്‍ പൊക്കത്തിലേക്ക് വളര്‍ന്ന് വലുതായത്.