LiveTV

Live

Kerala

സ്വകാര്യ ബസുകൾക്ക് റോഡ് നികുതി ഒഴിവാക്കും; സെപ്തംബർ വരെയാണ് ഇളവ്

ഗതാഗത വകുപ്പിന്‍റെ ശിപാർശ മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകും

സ്വകാര്യ ബസുകൾക്ക് റോഡ് നികുതി ഒഴിവാക്കും; സെപ്തംബർ വരെയാണ് ഇളവ്

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ ബസുകൾക്ക് ജൂലൈ മുതല്‍ സെപ്തംബർ വരെയുള്ള മൂന്നു മാസ കാലത്തെ റോഡ് ടാക്സ് കൂടി ഒഴിവാക്കി കൊടുക്കും. ഗതാഗത വകുപ്പിന്‍റെ ശിപാർശ മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകും.

കോവിഡ് കാലത്ത് യാത്രക്കാർ സ്വകാര്യ ബസുകളെ കയ്യൊഴിഞ്ഞതോടെ വ്യവസായം പ്രതിസന്ധിയിലായി. മിക്ക ബസുകളും സർവീസ് നിർത്തി വെച്ചു.തുടർന്ന് റോഡ് നികുതി ഒഴിവാക്കണമെന്ന നിർദേശം സർക്കാരിന് മുന്നിൽ ബസ് ഉടമകൾ ഉന്നയിച്ചു. ഇത് പരിഗണിച്ചാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. സെപ്തംബർ വരെയുള്ള മൂന്ന് മാസ കാലത്തെ റോഡ് നികുതി ഒഴിവാക്കി കൊണ്ട് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ ശിപാർശ മുഖ്യമന്ത്രിക്ക് കൈമാറി. 19 ന് ചേരുന്ന മന്ത്രി സഭാ യോഗം അംഗീകാരം നൽകും. ജൂൺ വരെയുള്ള മൂന്ന് മാസ കാലത്തെ നികുതി നേരത്തെ സർക്കാർ ഒഴിവാക്കി കൊടുത്തിരുന്നു. തൊഴിലാളി ക്ഷേമ നിധിയിലേക്ക് പണം അടക്കുന്നതിനും ഇളവ് നൽകാൻ സർക്കാർ തലത്തിൽ ധാരണയായി. ഇതോടെ നിർത്തിവെച്ച സർവീസുകൾ സ്വകാര്യ ബസുകൾ പുനരാംരംഭിക്കും.