LiveTV

Live

Kerala

ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ

ഫേസ് മർകസ് ഇന്‍റര്‍നാഷണൽ സ്കൂളിന്‍റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജസ്റ്റിസ് കമാൽ പാഷ

ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ

സമൂഹം മാറണമെന്നുണ്ടെങ്കിൽ നാം സ്വയം മാറണമെന്നും മാറ്റത്തിന്‍റെ ചാലക ശക്തികൾ വിദ്യാർത്ഥികളാണെന്നും ഫേസ് മർകസ് ഇന്‍റർനാഷണൽ സ്കൂളിന്‍റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു. സാമൂഹിക സ്വാതന്ത്ര്യം, പത്ര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിൽ നാം ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നതെന്ന് ചിന്തിക്കണം. കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നതും സ്വന്തം സമുദായങ്ങൾക്കെതിരെ അനീതി നടക്കുമ്പോൾ പ്രതികരിക്കുന്നതും രാജ്യദ്രോഹവും വർഗീയതയുമായി കാണുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പാഠപുസ്തകങ്ങൾക്കപ്പുറം ജീവിതം പഠിക്കുന്നവരായി വിദ്യാർത്ഥികൾ മാറണം. ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം. പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്നും, കമാൽ പാഷ പറഞ്ഞു.

2020-22 വര്‍ഷത്തെ പ്ലസ്ടു പഠനത്തിനായി അഡ്മിഷന്‍ എടുത്ത സയന്‍സ്, കൊമോഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളും സ്കൂൾ നേരിട്ട് നടത്തുന്ന അന്തർദേശീയ നിലവാരമുള്ള സ്കൊളാസ്റ്റിക് ആപ്ടിട്യൂഡ് ടെസ്റ്റ് എഴുതിയ കുട്ടികളുമാണ് സംവാദത്തിന്‍റെ ഭാഗമായത്. ഫേസ് മർക്കസ് വിദ്യാർത്ഥികളുന്നയിച്ച ചോദ്യങ്ങൾക്കും കമാൽ പാഷ ഉത്തരം നൽകി. പ്രിൻസിപ്പാൾ ഡോ. ഹാരിസ് പരേങ്ങൽ അധ്യക്ഷനായിരുന്നു. പ്രഫസർ മുഹമ്മദ് നിഷാദ് സ്വാഗതവും ജലീൽ മോങ്ങം നന്ദിയും പറഞ്ഞു.

ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ
ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ

കോവിഡ് വ്യാപനഭീതിക്കിടെയുള്ള പഠനത്തിനിടെ കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള ഭാവിയെ കുറിച്ചുള്ള ആശങ്ക ദൂരീകരിച്ച് അവരെ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ടെന്നത് ലക്ഷ്യം വെച്ചാണ് ഫെയ്സ് മര്‍ക്കസ് ഇന്‍ര്‍നാഷണല്‍ ഇത്തരമൊരു സംവാദ പരിപാടി സംഘടിപ്പിച്ചത്. പുതിയ വിദ്യാഭ്യാസനയം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ്, ഇത്തരമൊരു പരിപാടി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചതെന്നും പ്രിന്‍സിപ്പല്‍ ഡോ. ഹാരിസ് പരേങ്ങൽ പറഞ്ഞു.

ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ
ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ

കോവിഡ് വ്യാപനവും ലോക്ക്ഡൌണും കുട്ടികളുടെ ലക്ഷ്യത്തിലും സ്വപ്നത്തിലും തന്നെ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. വീടിനടുത്തോ നാടിന് തൊട്ടടുത്തോ ഉള്ള സ്കൂളുകളിലോ കോളേജുകളിലോ ചേര്‍ന്നു പഠിക്കാനാണ് ഇപ്പോള്‍ കുട്ടികള്‍ താത്പര്യപ്പെടുന്നത്. രക്ഷിതാക്കളുടെ താത്പര്യവും മറിച്ചല്ല. ഈ സാഹചര്യത്തില്‍ കേരളത്തിന് പുറത്ത് ലഭ്യമാകുന്ന തരത്തിലുള്ള ഒരു ഉന്നത വിദ്യാഭ്യാസം നമ്മുടെ നാട്ടില്‍ തന്നെ ലഭ്യമാക്കുക എന്നതാണ് ഫെയ്സ് മര്‍ക്കസ് ഇന്‍റര്‍നാഷണലിന്‍റെ ലക്ഷ്യം.

ഭരിക്കുന്നവരുടെ താൽപര്യമനുസരിച്ച് വിദ്യാഭ്യാസ നയങ്ങൾ മാറാം; പക്ഷേ വിദ്യാർത്ഥികളാണ് മാറ്റത്തിന് തുടക്കമിടേണ്ടതെന്ന് കമാൽ പാഷ

രണ്ട് സയന്‍സ് ബാച്ചാണ് നിലവില്‍ ഫെയ്സ്‍ മര്‍ക്കസ് ഇന്‍റര്‍നാഷണലിന് കീഴിലുള്ളത്, ബയോളജിക്കല്‍ സയന്‍സും, മാത്തമാറ്റിക്കല്‍ സയന്‍സും. ബയോളജിക്കൽ സയൻസിന്‍റെ കൂടെ NEET പരിശീലനവും , മാത്തമാറ്റിക്കൽ സയൻസിന്‍റെ കൂടെ IIT-JEE / KEAM പരിശീലനവും നല്‍കുന്നുണ്ട്. IIM കളിലേക്കുള്ള IPM കോച്ചിങ്, CA / CMA/ ACCA ഫൌണ്ടേഷൻ ക്ലാസ്സുകള്‍ എന്നിവ അടങ്ങുന്നതാണ് കോമേഴ്സ് ബാച്ച്, TISS/ IIT സോഷ്യൽ സയൻസ്, സിവിൽ സർവീസ് എൻട്രൻസ് കോച്ചിംഗ് ഉൾകൊള്ളുന്നതാണ് ഹ്യൂമാനിറ്റീസ് ബാച്ച്. ഇന്ത്യയിലെയും വിദേശ സർവ്വകലാശാലകളിലേയും എൻട്രൻസ് പരീക്ഷകൾക്കുള്ള കൃത്യമായ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ IIT, IISc, AIIMS തുടങ്ങിയ പരമോന്നത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലും മസാച്ചുസെറ്റ്സ്, ഹാർവാർഡ്, കാംബ്രിഡ്ജ്, ഓക്സ്ഫോർഡ് തുടങ്ങിയ ലോകോത്തര യൂണിവേഴ്സിറ്റികളിലും ഉപരിപഠനം നടത്താൻ പ്രാപ്തരാക്കിയെടുക്കുകയാണ് ഈ വിദ്യാഭ്യാസസ്ഥാപനം.

ഇന്‍റഗ്രേറ്റഡ് ഇംഗ്ലീഷ് ലാംഗേജ് ടെസ്റ്റുകളായ IELTS, ToEFL സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനുള്ള കോച്ചിംഗും മെന്‍റർമാരുടെ നേതൃത്വത്തിൽ കുട്ടികളുടെ പാഠ്യേതര മികവുകൾ വളർത്താനുള്ള ശ്രമവും ഫേസ് മർക്കസ് ഇന്‍റര്‍നാഷണലിന്‍റെ പ്രത്യേകതകളാണ്.