LiveTV

Live

Kerala

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ പോകുന്നത്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് വീണ്ടും എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എം.ശിവശങ്കറിന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കി.രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാൻ പോകുന്നത്. കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കർ നൽകിയ മറുപടികൾ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.