LiveTV

Live

Kerala

കോവിഡ് ചികിത്സ വീട്ടില്‍; കാസര്‍കോട് 77 പേര്‍ വീടുകളില്‍ ചികിത്സയില്‍

വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ടെലി-മെഡിസിന്‍ വഴി ചികിത്സ ഉറപ്പുവരുത്തുന്നു.

കോവിഡ് ചികിത്സ വീട്ടില്‍; കാസര്‍കോട് 77 പേര്‍ വീടുകളില്‍ ചികിത്സയില്‍

കാസര്‍കോട് ജില്ലയില്‍ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ കിടത്തി ചികിത്സിക്കാന്‍ ആരംഭിച്ചു. ജില്ലയില്‍ 77 പേരാണ് വീടുകളില്‍ ചികിത്സയിലുള്ളത്.

ചെറുവത്തൂരില്‍ 19ഉം കാസര്‍കോട് 10ഉം തൃക്കരിപ്പൂരും മഞ്ചേശ്വരത്തും ആറ് വീതവും ഉദുമ, അജാനൂര്‍, ചെമ്മനാട് അഞ്ച് വീതവും കാഞ്ഞങ്ങാട്, പള്ളിക്കര നാലു വീതവും കള്ളാര്‍, കയ്യൂര്‍-ചീമേനി, പടന്ന രണ്ട് വീതവും ചെങ്കള, കിനാനൂര്‍-കരിന്തളം, മംഗല്‍പ്പാടി, നീലേശ്വരം, പുല്ലൂര്‍-പെരിയ, പിലിക്കോട്, പുത്തിഗൈ ഒന്ന് വീതവും രോഗികളാണ് വീടുകളില്‍ കിടത്തി ചികിത്സയിലുള്ളത്. വീടുകളില്‍ കിടത്തി ചികിത്സിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ടെലി-മെഡിസിന്‍ വഴി ചികിത്സ ഉറപ്പുവരുത്തുന്നു.

അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് രോഗ ലക്ഷണം പ്രകടമായല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.