LiveTV

Live

Kerala

മലപ്പുറം ജില്ലയില്‍ റെക്കോര്‍‍ഡ് കേസുകള്‍; 362 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്

മലപ്പുറം ജില്ലയില്‍ റെക്കോര്‍‍ഡ് കേസുകള്‍; 362 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. ഇന്ന് ഒറ്റ ദിവസം 362 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധിതരായത്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലതയും ഉള്‍പ്പെടും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരായി 1,999 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,773 പേര്‍ക്കാണ്. ജില്ലയില്‍ ഇതുവരെ 2,751 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. 34,481 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.