LiveTV

Live

Kerala

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു

മിക്ക കോഴികളെയും കടിച്ച് തിന്ന രീതിയിലാണ് കണ്ടെത്തിയത്. ഒരു ഫാമിലെ ഇത്രയം അധികം കോഴികള്‍ ചത്തത് നാട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു

13 വർഷമായി കോഴിഫാം നടത്തുന്നയാളാണ് പത്താമുട്ടത്ത് കുഴിയാത്ത് മാത്യു. ഇത്തവണ 1500 കോഴികളെയാണ് വാങ്ങി വളർത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോഴികളെ വളർത്തുന്ന ഫാമില്‍ നിന്ന് ചില ശബ്ദങ്ങള്‍ കേട്ടുവെങ്കിലും കാര്യമായിട്ടെടുത്തില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ ഫാമിലെത്തി നോക്കിയപ്പോഴാണ് കോഴികുഞ്ഞുങ്ങള്‍ ചത്ത് കിടക്കുന്നതായി കണ്ടെത്തിയത്. മിക്ക കോഴികളെയും കടിച്ച് തിന്ന രീതിയിലാണ് കണ്ടെത്തിയത്. കുറേ കോഴികളെ ചവിട്ടി അരയ്ക്കുകയും ചെയ്തിട്ടുണ്ട്. കുറേ കോഴികള്‍ ശ്വാസം മുട്ടി ചാവുകയും ചെയ്തിട്ടുണ്ട്. ഒരു ഫാമിലെ ഇത്രയം അധികം കോഴികള്‍ ചത്തത് നാട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്.

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു

കാട്ടുമാക്കാന്‍ ഇനത്തില് പെട്ട ഏതെങ്കിലും ജീവിയാകും എന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. 2016 കോഴികളെ കൂടാതെ ആടുകളെയും കൊന്നിരുന്നു. പല തവണയായി മരപ്പട്ടികളെയും കാട്ട് പൂച്ചകളെയും ഈ പ്രദേശത്ത് നിന്ന് നാട്ടുകാർ പിടികൂടിയിട്ടുമുണ്ട്.

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു

പനച്ചിക്കാട് വെറ്റിനറി സർജന്‍ ഡോക്ടർ സരിത മാനസിയുടെ നേതൃത്വത്തില്‍ കോഴികളില്‍ പരിശോധനയും പോസ്റ്റുമോർട്ടവും നടത്തി. സംഭവത്തില്‍ ജില്ല മൃഗസംരക്ഷണ വകുപ്പും ഫോറസ്റ്റ് റേഞ്ച് ഓഫീസറും കേസെടുത്തിട്ടുണ്ട്.

കോട്ടയത്ത് അജ്ഞാത ജീവിയുടെ ആക്രമണം; 1420 കോഴികുഞ്ഞുങ്ങള്‍ ചത്തു

സാധാരണ 30 ദിവസം ആയാല്‍ കോഴികളെ വില്‍ക്കുകയാണ് പതിവ്. തലയാഴം പഞ്ചായത്തില്‍ കൊടുക്കാന്‍ വളർത്തിയ കോഴികളാണ് ചത്തത്. ഏകദേശം 170000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് മാത്യു പറയുന്നത്. കോട്ടയം എം എല്‍ എ തിരുവഞ്ചൂർ രാധാകൃഷ്ണന്‍ ഫാം സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.