LiveTV

Live

Kerala

''സുഹൃത്തേ നിങ്ങൾ ഉദ്ദേശിക്കുന്ന നിഷ പുരുഷോത്തമൻ ഞാനല്ല''; സെെബര്‍ ആക്രമണത്തിന് ഇരയായ ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത് ...

ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണമെന്നും ദയവായി മാന്യത കാട്ടണം

''സുഹൃത്തേ നിങ്ങൾ ഉദ്ദേശിക്കുന്ന നിഷ പുരുഷോത്തമൻ ഞാനല്ല''; സെെബര്‍ ആക്രമണത്തിന് ഇരയായ ഫോട്ടോഗ്രാഫര്‍ക്ക് പറയാനുള്ളത് ...

മലയാളത്തിലെ പ്രമുഖ വാർത്താ അവതാരകയായ നിഷ പുരുഷോത്തമന് നേരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പേരിലുള്ള സാമ്യത വിനയായിരിക്കുകയാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ നിഷ പുരുഷോത്തമന്. ആളുമാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നതെന്നും ആർക്കെതിരെയും ഇത്രയും മോശം ഭാഷ ഉപയോഗിക്കരുതെന്നും വ്യക്തമാക്കി നിഷ ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തു.

'സുഹൃത്തേ നിങ്ങൾ ഉദ്ദേശിക്കുന്ന നിഷാ പുരുഷോത്തമൻ ഞാൻ അല്ല. ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണമെന്നും ദയവായി മാന്യത കാട്ടണം" വീഡിയോയിലൂടെ നിഷ അഭ്യർത്ഥിച്ചു. അസഭ്യം കലർന്ന മെസേജുകളും സ്‌ക്രീൻ ഷോട്ടുകളും നിഷ വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്.

താനൊരു പാർട്ടിയിൽ നിന്നുമുള്ള ആളല്ല ,എനിക്ക് അതില്‍ താൽപര്യവുനില്ല. ഇത്തരം പ്രവർത്തികളെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ അനുകൂലിക്കുമെന്ന് എനിക്ക് തോന്നുന്നില്ല നിഷ ഫേസ്ബുക്കില്‍ കുറിച്ചു. സൈബർ ആക്രമണം തെറ്റാണെന്നും എന്നെ ദയവുചെയ്ത് അതിൽ നിന്ന് ഒഴിവാക്കണമെന്നും നിഷ ആവശ്യപ്പെടുന്നു. തന്‍റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാലാണ് തനിക്ക് ഇപ്പോള്‍ വീഡിയോയുമായി എത്തേണ്ടി വന്നതെന്നും നിഷ പറഞ്ഞു.

I have a request to all my friends. I need some support from all of you to get this msg to this person. To all the...

Posted by Nisha Purushothaman on Wednesday, August 12, 2020