LiveTV

Live

Kerala

സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് സിപിഎം നിര്‍ദേശം

സൈബർ ഇടത്തെ രാഷ്ട്രീയപ്പോരിൽ വെടിനിർത്താൻ സി.പി.ഐ(എം) അണികളോട് നിർദേശം നൽകി. സൈബർ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു.

സൈബര്‍ ഇടത്തെ രാഷ്ട്രീയപ്പോര് അവസാനിപ്പിക്കാന്‍ അണികള്‍ക്ക് സിപിഎം നിര്‍ദേശം

സൈബർ ഇടത്തെ രാഷ്ട്രീയപ്പോരിൽ വെടിനിർത്താൻ സി.പി.ഐ(എം) അണികള്‍ക്ക് നിർദേശം നൽകി. സൈബർ പോരാട്ടം നിയന്ത്രിക്കണമെന്ന് അണികളോട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടിരുന്നു.

സൈബർ പോരാട്ടം വഴി തെറ്റാതെ നോക്കാന്‍ മുഖ്യമന്ത്രി അണികൾക്ക് നിർദേശം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചത്. സാമൂഹ്യമാധ്യമങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കരുതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി തന്നെ ഇന്ന് വ്യക്തമാക്കി. ഇതോടെ മറുപക്ഷത്തും വെടിനിർത്തൽ പ്രഖ്യാപനമായി.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി മാധ്യമ പ്രവർത്തകർക്കെതിരെ എഫ്ബി കുറിപ്പിട്ട പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് നല്ല നിലയിൽ പെരുമാറാൻ മന്ത്രിമാരുടെ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയതായും കോടിയേരി പറഞ്ഞു.