LiveTV

Live

Kerala

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷയെ നേരിടാന്‍ ട്യൂഷന്‍ ആവശ്യമുണ്ടോ... ഉണ്ടെങ്കില്‍ തന്നെ ഈ കോവിഡ് കാലത്ത് എന്താണ് അതിനുള്ള വഴി... ട്യൂഷനും, ഓണ്‍ലൈന്‍ ആകുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മടുക്കുമോ?

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

കൊറോണ വൈറസാണ് എങ്ങും... പുറത്തിറങ്ങാനേ പാടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മാസ്ക് ധരിക്കാന്‍ മറക്കരുത്.. ഇടയ്ക്കിടയ്ക്ക് കൈ സോപ്പിട്ട് കഴുകാന്‍ മറക്കരുത്, സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.. പരസ്പരം കെട്ടിപ്പിടിക്കരുത്, തുടങ്ങി കൊറോണക്കാലത്തെ ശീലങ്ങള്‍ അനവധിയാണ്..

കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്നായിരിക്കുന്നു എല്ലാ അര്‍ത്ഥത്തിലും ലോകം... നഗരങ്ങളിലെ തിരക്കുകള്‍ ഒഴിഞ്ഞിരിക്കുന്നു.. തുറന്നുവെക്കലുകളില്ല.. അടച്ചിടല്‍ മാത്രമാകുന്നു.. മനുഷ്യര്‍ വീടകങ്ങളിലേക്ക് ഒതുങ്ങിയിരിക്കുന്നു... ജോലി, വര്‍ക്ക് ഫ്രെം ഹോം ആയി. പഠനം, ഓണ്‍ലൈനായി... ടിവി കാണാതെ, മൊബൈല്‍ കൊടുക്കാതെ വളര്‍ത്തിയ കുഞ്ഞുങ്ങളെ വരെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് ടിവിക്ക് മുമ്പിലിരുത്തുന്നു, മൊബൈല്‍ ഫോണ്‍ കയ്യില്‍ കൊടുക്കുന്നു..

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

വിദ്യാലയങ്ങളും ട്യൂഷന്‍ സെന്‍ററുകളും കോച്ചിംഗ് ക്ലാസുകളും അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.. പരീക്ഷകളില്ലാതെ നമ്മുടെ കുട്ടികളെല്ലാം വിജയിച്ചു.. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പുറത്തുവന്നു.. തുടര്‍പഠനങ്ങളെല്ലാം അനിശ്ചിതത്വത്തില്‍... നിലവില്‍ നടക്കുന്ന ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍, അല്ലെങ്കില്‍ വിക്‍ടേഴ്‍സ് ചാനലില്‍.

വിക്‍ടേഴ്‍സ് ചാനല്‍ വഴി നടക്കുന്ന ക്ലാസുകളിലൂടെ, അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ വിലയിരുത്താന്‍ സാധിച്ചുകൊള്ളണമെന്നില്ല. കുട്ടികളെ സംബന്ധിച്ചാണെങ്കില്‍ എല്ലാം കേള്‍ക്കാം, കാണാം എന്നല്ലാതെ സംശയനിവാരണത്തിനുള്ള ഒരു സാഹചര്യമില്ല. അതുകൊണ്ടുതന്നെ എല്ലാം മനസ്സിലായിക്കൊള്ളണമെന്നുമില്ല. മനസ്സിലാകാത്ത വിഷയങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ട്യൂഷനു പോകാമെന്ന് വെച്ചാലോ, ട്യൂഷന്‍ സെന്‍ററുകള്‍ തുറക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

അടുത്ത വീടുകളിലേക്ക് പോലും ഇപ്പോള്‍ ആരും കൊറോണയെ പേടിച്ച് പോകാത്ത കാലമാണ്. പല മാതാപിതാക്കളും ഇന്നത്തെ കാലത്ത് ജോലിക്കാരുമാണ്. കുട്ടികള്‍ക്കായും അവരുടെ പഠനത്തിനായും മാറ്റിവെക്കാന്‍ അവരുടെ കയ്യില്‍ വേണ്ടത്ര സമയമുണ്ടാകുകയുമില്ല. പരീക്ഷാ കാലമാകുമ്പോഴേക്ക് കുട്ടികളുടെ പഠനത്തിലും പരീക്ഷാ തയ്യാറെടുപ്പുകളിലും ഒരു കുറവും വരാനും പാടില്ല.. അപ്പോള്‍ എന്തു ചെയ്യും.. അതിനുള്ള വഴിയാണ് ഓണ്‍ലൈന്‍ ട്യൂഷന്‍..

ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാല്‍, ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയില്ലേ. കഴിയും എന്നുതന്നെയാണ് ഉത്തരം. കുട്ടികളുടെ താത്പര്യം അനുസരിച്ച് ക്ലാസ് എടുത്തു കൊടുക്കാന്‍ അധ്യാപകരുണ്ടായാല്‍ മാത്രം മതി.. ഒറ്റയ്ക്ക് വേണോ, ഗ്രൂപ്പായി വേണോ പഠനം, ഏതൊക്കെ വിഷയത്തില്‍ വേണം ട്യൂഷന്‍ എന്നതെല്ലാം കുട്ടികളാണ് തീരുമാനിക്കേണ്ടത്.

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

ക്ലാസുകള്‍ ഓണ്‍ലൈനും, ലൈവും ആകുമ്പോള്‍, കുട്ടികള്‍ക്ക് സംശയങ്ങളെല്ലാം അപ്പപ്പോള്‍ തന്നെ തീര്‍ത്ത് മുന്നോട്ടുപോകാന്‍ കഴിയും. ഓണ്‍ലൈന്‍ ആണ് എന്നതിനാല്‍ അധ്യാപകരുമായി ആശയവിനിമയം നടത്താനും സാഹചര്യമുണ്ടാകും. അപ്പോഴേ അധ്യാപകര്‍ക്ക് കുട്ടിയുടെ പഠനനിലവാരം അളക്കാനും അതിന് അനുസരിച്ച് ക്ലാസുകള്‍ തയ്യാറാക്കാനും സാധിക്കുകയുള്ളൂ. അതായത് കൂടുതല്‍ ശ്രദ്ധ വേണമെന്ന് കുട്ടിക്ക് തോന്നുന്ന വിഷയത്തില്‍ മാത്രം മതിയാകും ചിലപ്പോള്‍ ട്യൂഷന്‍. ഇതെല്ലാം കോവിഡ് കാലത്തിന് മുമ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ അതെല്ലാം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയെന്നേയുള്ളൂ..

അധ്യാപകര്‍ കുട്ടിയുടെ ആവശ്യം അറിഞ്ഞാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പഠനം ഒരിക്കലും കുട്ടിയെ മടുപ്പിക്കുന്നില്ല. ടിവിയിലെ പഠനമോ, മറ്റ് രീതിയിലുള്ള ഓണ്‍ലൈന്‍ പഠനമോ പോലെയല്ല തങ്ങള്‍ ക്ലാസുകള്‍ നടത്തുന്നത് എന്ന് പറയുന്നു ഓണ്‍ലൈന്‍ ട്യൂഷന്‍ എന്ന ആശയത്തിന് ഈ വര്‍ഷം തുടക്കമിട്ട 'ലക്ഷ്യ'യുടെ പ്രതിനിധി.

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

പഠിപ്പിക്കുന്ന പാഠങ്ങള്‍ കുട്ടികള്‍ക്ക് കൃത്യമായി മനസ്സിലാകുന്നുണ്ടോ എന്നറിയാനായിട്ട് പരീക്ഷകളും നടത്തുണ്ട് ലക്ഷ്യ. ഓരോ അധ്യായത്തിനും ശേഷവുമാണ് പരീക്ഷകൾ നടത്തുന്നത്. പരീക്ഷ നടത്തുന്നതും ഓണ്‍ലൈനായിട്ടാണ്. റിപ്പോര്‍ട്ട് കാര്‍ഡ് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

തങ്ങളുടേതായ ഒരു പ്ലാറ്റ്ഫോമിലൂടെയാണ് ലക്ഷ്യ കുട്ടികള്‍ക്കായുള്ള ക്ലാസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതിന് വേണ്ടി മറ്റ് വീഡിയോ കോള്‍ ആപ്പുകളോ സോഫ്റ്റ് വെയറുകളോ ഒന്നും ലക്ഷ്യ ഉപയോഗപ്പെടുത്താറില്ല. ക്ലാസുകളെല്ലാം എച്ച്ഡി ക്ലാരിറ്റിയിലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ലൈവായിട്ടാണ് ക്ലാസുകള്‍ നടത്തുന്നത്.

സൂം പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചിലപ്പോള്‍ ക്ലാരിറ്റിക്ക് കുറവ് വന്നേക്കാം. ലൈവ് ആയി ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ കുട്ടികളുപയോഗിക്കുന്ന നെറ്റ് വര്‍ക്ക് കട്ടായി പോയേക്കാം. അതൊക്കെ പരിഗണിച്ച് റെക്കോര്‍ഡുചെയ്ത ക്ലാസുകളും ലക്ഷ്യ, കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. അഞ്ചാംക്ലാസുമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകാര്‍ക്കായി ഓണ്‍ലൈന്‍ ട്യൂഷനുകള്‍ക്കാണ് ലക്ഷ്യ ഈ വര്‍ഷം തുടക്കം കുറിച്ചത്. അതുകൂടാതെ പ്രൊഫഷണല്‍ കോമേഴ്സ് കോഴ്സുകള്‍ക്കാവശ്യമായ പരീശീലനത്തിനാണ് ലക്ഷ്യ പ്രധാന്യം കൊടുക്കുന്നത്.

ക്ലാസ് മുറികള്‍ സ്ക്രീനുകളിലേക്ക് മാറുമ്പോള്‍, ട്യൂഷനുകളെന്തിന് ഓണ്‍ലൈന്‍ ആകാതിരിക്കണം?

നിലവില്‍ പ്ലസ്ടു കഴിഞ്ഞ, കൊമേഴ്‍സില്‍ ഉപരിപഠനം വേണമെന്ന് ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഏത് കോഴ്സ് തെരഞ്ഞെടുക്കും എന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടെങ്കില്‍ അതിനും ലക്ഷ്യയില്‍ പരിഹാരമുണ്ട്. കൊമേഴ്‍സില്‍ തനിക്ക് ഇഷ്ടപ്പെടുന്ന വിഷയമേതാണ് എന്ന കാര്യത്തില്‍ ഒരു ഉറച്ച തീരുമാനമെടുക്കണമെങ്കില്‍, അതിന് വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പത്ത് ക്ലാസുകള്‍ ലക്ഷ്യ സൌജന്യമായി നല്‍കുന്നുണ്ട്, അതും ഓണ്‍ലൈന്‍ ആയി തന്നെ. ക്ലാസിന്‍റെ ക്വാളിറ്റി, പഠിപ്പിക്കുന്ന രീതി എല്ലാം തന്നെ വിദ്യാര്‍ഥികള്‍ക്ക് ആ പത്തുക്ലാസുകളില്‍ നിന്ന് മനസ്സിലാക്കാനാവും. ആ പത്ത് ക്ലാസുകളില്‍ ഏതൊക്കെ വിഷയത്തിലുള്ള, ഏതൊക്കെ ക്ലാസുകള്‍ വേണമെന്നും വിദ്യാര്‍ത്ഥിക്ക് തീരുമാനിക്കാം. അങ്ങനെ, ഒരു കുട്ടിക്ക് തനിക്ക് കൂടുതല്‍ താത്പര്യമുള്ള, പഠിക്കാനാഗ്രഹമുള്ള കോഴ്‍സ് തെരഞ്ഞെടുക്കുകയുമാവാം.

സിഎ, എസിസിഎ, സിഎംഎ, സിഎസ്, (CA, ACCA, CMA USA, CMA India, CS courses) നീറ്റ് എന്നീ പരീക്ഷകള്‍ക്കാവശ്യമായ ട്രെയിനിംഗുകളാണ് ലക്ഷ്യ പ്രധാനമായും നല്‍കുന്നത്. 2011 ലാണ് ലക്ഷ്യ തുടങ്ങുന്നത്. നിലവില്‍ 8 കാമ്പസുകളാണ് ലക്ഷ്യക്ക് കീഴിലുള്ളത്. ഈ പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ ആയിരക്കണക്കിന് ചാര്‍ട്ടേഡ് അക്കൌണ്ടന്‍റുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍ഷവും ഏകദേശം 14000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ ലക്ഷ്യയില്‍ നിന്ന് പഠിച്ചിറങ്ങുന്നുണ്ട്.

വെബ്‌സൈറ്റ്: http://www.lakshyaclasses.com