LiveTV

Live

Kerala

സൈബർ ആക്രമണം പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം

പരസ്പരമുള്ള സൈബർ ആക്രമണം അവസാനിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം

സൈബർ ആക്രമണം പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം

സൈബർ ആക്രമണങ്ങളില്‍ പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം. സൈബർ ആക്രമണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് യു.ഡി.എഫ് അണികളോട് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പരസ്പരമുള്ള സൈബർ ആക്രമണം അവസാനിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം. താൻ യു.ഡി.എഫ് പ്രവർത്തകരോട് ആക്രമണം നിർത്താൻ പറഞ്ഞു കഴിഞ്ഞു. മുഖ്യ മന്ത്രിയും അണികളെ അനുസരിപ്പിച്ചാൽ പ്രശ്നം തീരുമെന്നും ചെന്നിത്തല പറഞ്ഞു. സൈബർ ആക്രമണങ്ങളുടെ കഥകൾ പറയാതെ അണികളുടെ സൈബർ ആക്രമണങ്ങളെ നിരുത്സാഹപ്പെടുത്തിയതിൻ്റെ കണക്കാണ് പറയേണ്ടിയിരുന്നതെന്നും ചെന്നിത്തല ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. സൈബർ ആക്രമണം അവസാനിപ്പിക്കാൻ അണികളോടുള്ള പ്രഖ്യാപനം അടുത്ത വാർത്താസമ്മേളനത്തിൽ പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

യഥാ രാജ, തഥാ പ്രജ!

രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. ഇവിടെ എന്താണ് പിണറായി വിജയന്‍ അണികളെ, പറഞ്ഞും, പ്രവര്‍ത്തിച്ചും പഠിപ്പിച്ചത്?

സൈബര്‍ ആക്രമണം നടത്തുകയും വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് എതിരെയും ശക്തമായ പോലീസ് നടപടിയുണ്ടാകും എന്ന വാചകങ്ങള്‍ ആണ് കേരളം ഇന്നലെ പ്രതീക്ഷിച്ചത്. അതുണ്ടായില്ല എന്ന് മാത്രമല്ല സിപിഎമ്മിനെതിരായി സൈബര്‍ പ്രചരണം ചൂണ്ടിക്കാട്ടി പ്രതിരോധം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇത് അങ്ങയുടെ കസേരയിലിരുന്നു പറയേണ്ട കാര്യങ്ങളല്ല. സൈബര്‍ അക്രമണം തടയാനും നിരുല്‍സാഹപ്പെടുത്താനും സ്വീകരിച്ച നടപടികളെക്കുറിച്ചാണ് മുഖ്യമന്ത്രി എണ്ണിയെണ്ണി പറയേണ്ടിയിരുന്നത്.

ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരോട് പറയാനുള്ളത്. ഈ അഭ്യര്‍ത്ഥന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നടത്തണം. അവര്‍ അത് അനുസരിച്ചാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കും. അത് അദ്ദേഹം അടുത്ത പത്രസമ്മേളനത്തിലെങ്കിലും പറയുമെന്ന് കരുതുന്നു.