LiveTV

Live

Kerala

മഴക്കെടുതിക്കൊപ്പം എലിപ്പനിയും കൂടുന്നു

മൂന്ന് വര്‍ഷമായി ആഗസ്ത് - സെപ്തംബര്‍ മാസങ്ങളിലാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്

മഴക്കെടുതിക്കൊപ്പം എലിപ്പനിയും കൂടുന്നു

മഴക്കെടുതിക്കൊപ്പം എലിപ്പനിയും കൂടുന്നു. ഈ മാസം 41 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണവും. മൂന്ന് വര്‍ഷമായി ആഗസ്ത് - സെപ്തംബര്‍ മാസങ്ങളിലാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം.

2018, 2019 വര്‍ഷങ്ങളില്‍ പ്രളയമുണ്ടായ ആഗസ്ത് - സെപ്തംബര്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് എലിപ്പനി കൂടിയത്. 2018 ആഗസ്റ്റ് -സെപ്തംബര്‍ മാസങ്ങളില്‍ മാത്രം 1100 കേസുകള്‍. മരണം 55. ഇതേ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുന്നൂറ് കേസുകളും. മരണം 14 ഉം. 2018 നേക്കാള്‍ കഴിഞ്ഞ വര്‍ഷം എലിപ്പനി കേസുകള്‍ കുറവാണെങ്കിലും മഴക്കാലത്താണ് കേസുകള്‍ കൂടുന്നത് ഈ വര്‍ഷവും ആഗസ്തില്‍ തന്നെയാണ് എലിപ്പനി കൂടി. 12 ദിവസത്തിനിടെ 41 കേസുകള്‍. രണ്ട് മരണം.

വെള്ളക്കെട്ടില്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍ ആഴ്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്‍റെ രണ്ട് ഡോക്സിസൈക്ലിന്‍ കഴിക്കണം. ആറാഴ്ച വരെ കഴിക്കണം. 8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ 100 മില്ലി ഗ്രാമിന്‍റെ ഒരു ഡോക്സിസൈക്ലിനും നല്‍കാം.