LiveTV

Live

Kerala

കോവിഡ് സ്രവ സാമ്പിൾ ശേഖരണം; പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി നഴ്സുമാര്‍

ശ്രവ സാമ്പിൾ ശേഖരണം ഡോക്ടർമാർ നിർവഹിക്കേണ്ട ഉത്തരവാദിത്തമാണ്

കോവിഡ് സ്രവ സാമ്പിൾ ശേഖരണം; പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി നഴ്സുമാര്‍

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ എന്നിവർ സ്രവ സാംപിൾ ശേഖരിക്കണമെന്ന ആരോഗ്യവകുപ്പ് ഉത്തരവിനെതിരെ പ്രതിഷേധം. അധിക ജോലിഭാരം ഏറ്റെടുക്കാനാവില്ലെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷൻ (കെജിഎൻഎ). നഴ്സുമാർക്കും ലാബ് ടെക്നീഷ്യൻമാർക്കും സ്രവ ശേഖരണത്തിന് പരിശീലനം നൽകാനാണ് ഉത്തരവിൽ പറയുന്നത്.

ശ്രവ സാമ്പിൾ ശേഖരണം ഡോക്ടർമാർ നിർവഹിക്കേണ്ട ഉത്തരവാദിത്തമാണ്. ആവശ്യത്തിന് ഡോക്ടർമാർ ഇപ്പോൾ സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നുണ്ട്. കൂടാതെ നിരവധി പേരെ താൽക്കാലിക അടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും കോവിഡുമായി ബന്ധപെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കാൻ ശ്രമിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് ശ്രവ സാമ്പിൾ ശേഖരണം നഴ്സുമാരെ ഏൽപിക്കാൻ ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പ് അധികാരികളും ഇതിന് കൂട്ടുനിൽക്കുന്നുവെന്നതിന്‍റെ തെളിവാണ് പുതിയ ഉത്തരവെന്നും കെ.ജി.എന്‍.എ ആരോപിക്കുന്നു.