LiveTV

Live

Kerala

പ്രതി കിണറ്റില്‍ വീണു മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

തട്ടിക്കൊണ്ടുപോകല്‍ , മോചന ദ്രവ്യം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്താമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു



പ്രതി കിണറ്റില്‍ വീണു മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്‍റെ തെളിവെടുപ്പിനിടെ മരിച്ച മത്തായിയുടെ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.

തട്ടിക്കൊണ്ടുപോകല്‍ , മോചന ദ്രവ്യം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങള്‍ ചുമത്താമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. ഇതിന് പുറമെ വ്യാജ രേഖ ചമച്ചതും തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങളും നിലനില്‍ക്കും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടി.