LiveTV

Live

Kerala

ക്വാറികളുടെ ദൂരപരിധി നിര്‍ണയിച്ച ഹരിത ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി

ക്വാറി ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്

ക്വാറികളുടെ ദൂരപരിധി നിര്‍ണയിച്ച
ഹരിത ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തില്‍ നിലവിലെ സ്ഥിതി തുടരാമെന്ന് ഹൈക്കോടതി. ക്വാറി ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്വാറികൾ പ്രവര്‍ത്തിക്കുന്നതിന് ഹരിത ട്രിബ്യൂണല്‍ 200 മീറ്റര്‍ പരിധി നിശ്ചയിച്ചിരുന്നു.നിലവില്‍ 50 മീറ്റര്‍ പരിധിയിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ദൂരപരിധി പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.