LiveTV

Live

Kerala

കരാറില്ലാതെ കെഎസ്ആർടിസിയിൽ ഉയര്‍ന്ന വേതന നിരക്കില്‍ ഉന്നത നിയമനം

അഡ്മിനിസ്ട്രേറ്റർ ആൻഡ് ഫിനാൻസ് ജനറൽ മാനേജർ തസ്തികയിലാണ് രണ്ടുവർഷമായി കരാറില്ലാതെ ഉന്നത ഉദ്യോഗസ്ഥ പ്രവര്‍ത്തിക്കുന്നത്

കരാറില്ലാതെ കെഎസ്ആർടിസിയിൽ ഉയര്‍ന്ന വേതന നിരക്കില്‍ ഉന്നത നിയമനം

കരാർ ഇല്ലാതെ കെഎസ്ആർടിസിയിൽ ഉയര്‍ന്ന വേതന നിരക്കില്‍ ഉന്നത നിയമനം. അഡ്മിനിസ്ട്രേറ്റർ ആൻഡ് ഫിനാൻസ് ജനറൽ മാനേജർ തസ്തികയിലാണ് രണ്ടുവർഷമായി കരാറില്ലാതെ ഉന്നത ഉദ്യോഗസ്ഥ പ്രവര്‍ത്തിക്കുന്നത്. ഉടന്‍ കരാറില്‍ ഏര്‍പെടണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥക്ക് കെഎസ്ആർടിസി എം.ഡി നോട്ടീസ് നൽകി.

രണ്ടുവര്‍ഷമായി ഈ ഉദ്യോഗസ്ഥ പ്രവര്‍ത്തിക്കുന്നത് കെ എസ് ആര്‍ ടി സിയുമായി ഒരു തൊഴില്‍ കരാറും ഇല്ലാതെയാണ്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട പുതിയ മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ എത്രയും വേഗം കരാറിൽ ഏർപ്പെടണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

കെഎസ്ആർടിസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ളി പഠനം നടത്താം സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദ്ദേശമായിരുന്നു മാനേജ്മെന്‍റ് വിദഗ്ദരെ സ്ഥാപനത്തിൽ നിയമിക്കുക എന്നത്. ഇതിന്‍റെ ഭാഗമായിട്ടാണ് ആനന്ദകുമാരിയുടെ നിയമനം നടന്നത്. എന്നാൽ യോഗ്യതയുടെ കാര്യങ്ങളിൽ ഉൾപ്പെടെ സുതാര്യത നിയമനത്തിൽ ഉണ്ടായില്ലെന്നാണ് ആക്ഷേപം.

ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് ആനന്ദ് കുമാരിയുടെ നിയമനം നടത്തിയത് . മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം. നിയമനത്തിനുള്ള രേഖകൾ കെഎസ്ആർടിസി എം ഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും കെഎസ്ആർടിസിയുമായി കരാറിലേർപ്പെടണമെന്നും ഇവരെ തെരഞ്ഞെടുത്തുകൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഏഴ് കോടിയോളം രൂപ ദിവസ വരുമാനം ഉള്ള കെഎസ്ആർടിസിയിലെ കണക്കുകൾ കൈകാര്യം ചെയ്യുന്നത് ഇത്തരത്തിൽ കരാറിലേർപ്പെടാത്ത ഒരു ഉദ്യോഗസ്ഥയാണ്. എന്തുകൊണ്ട് രണ്ടുവർഷം കരാറില്ലാതെ ഔദ്യോഗിക തുടരാൻ കഴിഞ്ഞുവെന്നത് കെഎസ്ആർടിസിയും ഗതാഗത വകുപ്പുമാണ് വ്യക്തമാക്കേണ്ടത്