LiveTV

Live

Kerala

'റേഡിയോ ഒരു പ്രതീകമാണ് ! പിണറായിക്കും അത് മതിയായിരുന്നു, ആരും ചോദ്യം ചോദിക്കില്ലാ; പരിഹാസവുമായി വിഡി സതീശന്‍

വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങളെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ.

'റേഡിയോ ഒരു പ്രതീകമാണ് ! പിണറായിക്കും അത് മതിയായിരുന്നു, ആരും ചോദ്യം ചോദിക്കില്ലാ; പരിഹാസവുമായി വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമങ്ങളോടുള്ള നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. ചോദ്യങ്ങളെ ഭയക്കുന്നത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിക്കുന്ന ബുദ്ധിയാണ് മൻ കി ബാത്ത്. ഈ രീതി പിണറായി വിജയനും തുടരാം എന്നാണ് സതീശൻ്റെ ആക്ഷേപം. ഫേസ്ബുക്കിലൂടെയായിരുന്നു വിഡി സതീശന്‍ പരിഹാസം. റേഡിയോ ഒരു പ്രതീകമാണെന്ന പരാമർശത്തോടെ റേഡിയോയുടെ ചിത്രവും പങ്കുവെച്ചാണ് വി.ഡി സതീശൻ്റെ എഫ്.ബി കുറിപ്പ്.

കുറിപ്പ് വായിക്കാം

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!!!വാസ്തവത്തിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിനു പകരം പിണറായി വിജയനും അത് മതിയായിരുന്നു. ആരും ഒരു ചോദ്യവും ചോദിക്കില്ലായിരുന്നു. പിന്നെ ഈ ചീത്ത പേരും കേൾക്കില്ലായിരുന്നു.

റേഡിയോ ഒരു പ്രതീകമാണ് !!!