LiveTV

Live

Kerala

''ആ നൂറുരൂപ കിട്ടുന്നവര്‍ക്ക് വിശപ്പും തണുപ്പും മാറ്റാന്‍ ഒരു ചായ കുടിക്കാലോ...''

പൊതിച്ചോറിലെ ഭദ്രമായി പൊതിഞ്ഞ ആ നൂറുരൂപയ്ക്ക് പിന്നില്‍ മേരിയെന്ന വീട്ടമ്മ

''ആ നൂറുരൂപ കിട്ടുന്നവര്‍ക്ക് വിശപ്പും തണുപ്പും മാറ്റാന്‍ ഒരു ചായ കുടിക്കാലോ...''

കോവിഡും കടൽക്ഷോഭവും കൊണ്ട് ദുരിതത്തിലായ ചെല്ലാനത്തുകാർക്ക് ഒരു നേരത്തെ ഭക്ഷണം ഒരുക്കാനായിരുന്നു കണ്ണമാലി സി ഐ ഷിജു ഉദ്ദേശിച്ചത്. തൊട്ടടുത്ത പ്രദേശത്ത് നിന്ന് ശേഖരിച്ച ഭക്ഷണ പൊതിയിലൊന്ന് കൗതുകത്തിന് തുറന്നപ്പോൾ കണ്ടത് ചോറിനൊപ്പം ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട്. ഈ വിവരം ഷിജു എഫ് ബിയില്‍ കുറിപ്പായി പങ്കുവെക്കുകയും ആ കുറിപ്പ വൈറലാകുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ആ 100 രൂപ നോട്ട് ഭക്ഷണ പൊതിയിൽ കരുതിയത് കുമ്പളങ്ങി സ്വദേശിനിയായ മേരി സെബാസ്റ്റ്യൻ എന്ന വീട്ടമ്മയാണ്.

മഴ പെയ്താല്‍ ചുറ്റും വെള്ളം നില്‍ക്കുന്ന, ആ ചളിവെള്ളം ചവിട്ടി കൊണ്ട് വീടിനകത്തേക്കും പുറത്തേക്കും കയറിയിറങ്ങേണ്ടി വരുന്നതിനിടയിലാണ്, കടലുകയറി കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന ചെല്ലാനത്തുകാര്‍ക്ക് മേരി സ്നേഹച്ചോറ് ഒരുക്കിയത്.. എല്ലാം നഷ്ടപ്പെട്ട കുടുംബത്തിന് വിശപ്പും തണുപ്പും മാറ്റാന്‍ ഒരിച്ചിരി ചായ ഉണ്ടാക്കിക്കുടിക്കാന്‍, ചായപ്പൊടിയും പഞ്ചസാരയുമെങ്കിലും വാങ്ങാലോ എന്ന് മാത്രമാണ് ആ നൂറ് രൂപ നോട്ട് പൊതിച്ചോറില്‍ പൊതിഞ്ഞുവെക്കുമ്പോള്‍ താന്‍ ചിന്തിച്ചതെന്ന് കണ്ഠമിടറി പറയുന്നു മേരി. മകനെക്കൊണ്ട് 10 രൂപയുടെ ഒരു കടലമിട്ടായി വാങ്ങിച്ച്, ആ കവറില്‍ നൂറ് രൂപ പൊതിഞ്ഞ് ആ കവര്‍ സെല്ലോടോപ്പ് ഉപയോഗിച്ച് ഒട്ടിച്ചാണ് മേരി, പൊതിച്ചോറില്‍ വെച്ചത്. നോട്ട്, കറിയോ മറ്റോ ആയി, നനഞ്ഞ് ഉപയോഗിക്കാന്‍ പറ്റാതെയായിപ്പോകരുതല്ലോ എന്ന കരുതലായിരുന്നു അതിന് പിന്നില്‍. തൊഴിലുറപ്പ് പദ്ധതിക്ക് പോയി കിട്ടിയ തുകയിലെ മിച്ചം വന്ന സമ്പാദ്യമാണ് മേരിയുടെ വലിയ മനസ്സായി നാം അറിഞ്ഞത്.

സി. ഐയുടെ കുറിപ്പ് വൈറലാകുകയും വാര്‍ത്തയാകുകയും ചെയ്തതോടെ, വാര്‍ത്ത് ഷെയര്‍ ചെയ്ത് മകന്‍ സെബിന്‍ സെബാസ്റ്റ്യന്‍ ഇതെന്‍റെ അമ്മയാണ് എന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു. ഇതോടെയാണ് ആളെ പിടിക്കിട്ടിയത്. മേരിയെ തേടി പൊലീസുകാര്‍ വീട്ടിലെത്തുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.

പൊതിച്ചോറിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ, കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!!
Also Read

പൊതിച്ചോറിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ, കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!!