LiveTV

Live

Kerala

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും

പരിസ്ഥിതി അനുമതി ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന ജില്ലാതല സമിതികള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യം കേരളം മുന്നോട്ട് വയ്ക്കും.

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും

പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തെ എതിര്‍ത്തുള്ള നിലപാട് കേരളം ഇന്ന് അറിയിക്കും. പരിസ്ഥിതി അനുമതി ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന ജില്ലാതല സമിതികള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യം കേരളം മുന്നോട്ട് വയ്ക്കും. അതേസമയം കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

പരിസ്ഥിതി മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കരട് വിജ്ഞാപനത്തിനോടുള്ള സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് രേഖാമൂലം ഇന്ന് തന്നെ അറിയിക്കും. കരട് ഭേദഗതിയില്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് മറുപടി നല്‍കാനാണ് തീരുമാനം. കരട് വി‍ജ്ഞാപനം പൂര്‍ണമായും പിന്‍വലിക്കണമോ അതേ വിവാദവ്യവസ്ഥകള്‍ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. വിജ്ഞാപനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പുതിയ ഭേദഗതി 1986ലെ പരിസ്ഥിതി സംരക്ഷണ നിയമനത്തിന്റെ അധികാരങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ദേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. അതേസമയം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി തീരുന്നത് വരെ സംസ്ഥാനം കാത്തിരുന്നതിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്.