LiveTV

Live

Kerala

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക്; വീ​ണ്ടും പി​ടി​കൂ​ടി​യാ​ല്‍ 2000 രൂ​പ പി​ഴ

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക്; വീ​ണ്ടും പി​ടി​കൂ​ടി​യാ​ല്‍ 2000 രൂ​പ പി​ഴ

സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പി​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ഡാ​റ്റാ ബാ​ങ്ക് ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രണ്ടാം തവണ മാസ്‌ക് ധരിക്കാതെ പിടിക്കപ്പെട്ടാല്‍ 2,000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മാ​സ്ക് ധ​രി​ക്കാ​ത്ത 6954 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച പ​ത്തു പേ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1426 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.