LiveTV

Live

Kerala

ആലപ്പുഴയില്‍ മടവീഴ്ച; സിഎസ്ഐ പള്ളി നിലംപൊത്തി

ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്.

ആലപ്പുഴയില്‍ മടവീഴ്ച; സിഎസ്ഐ പള്ളി നിലംപൊത്തി

ആലപ്പുഴയിൽ വീണ്ടും മടവീഴ്ച. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മട വീണത്. സിഎസ്ഐ പള്ളി നിലംപൊത്തി. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.

പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സിഎസ്ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറി. പിന്നാലെ പള്ളി തകര്‍ന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. വെള്ളക്കെട്ട് മാറാന്‍ സമയമെടുക്കുന്നുണ്ട്. നിരവധി പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു.