LiveTV

Live

Kerala

പാരിസ്ഥിതിക ആഘാത പഠനത്തില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും

കരടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ ബാധിക്കില്ലെന്ന് അതോറിറ്റിയുടെ ശിപാര്‍ശയില്‍ പറയുന്നു

പാരിസ്ഥിതിക ആഘാത പഠനത്തില്‍ തീരുമാനമെടുക്കാതെ
 സര്‍ക്കാര്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള
സമയ പരിധി നാളെ അവസാനിക്കും

ഇ.ഐ.എ(പാരിസ്ഥിതിക ആഘാത പഠനം) കരട് ഭേദഗതിയില്‍ തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി മെയ് 27ന് സര്‍ക്കാറിന് ശിപാര്‍ശ കൈമാറി. ശിപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തില്ല. കരടിലെ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെ ബാധിക്കില്ലെന്ന് അതോറിറ്റിയുടെ ശിപാര്‍ശയില്‍ പറയുന്നു.

പാരിസ്ഥിതിക ആഘാതപഠനത്തിന്‍റെ  കരട് വിജ്ഞാപനം പിന്‍വലിക്കണം: കേന്ദ്രസര്‍ക്കാരിന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കത്ത്
Also Read

പാരിസ്ഥിതിക ആഘാതപഠനത്തിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണം: കേന്ദ്രസര്‍ക്കാരിന് പരിസ്ഥിതി പ്രവര്‍ത്തകരുടെ കത്ത്

അതേസമയം പാരിസ്ഥിതിക ആഘാത പഠനത്തിന്‍റെ വിവാദമായ പുതിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നാളെ അവസാനിക്കും. അതിനിടെ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവ൪ത്തക൪ കേന്ദ്ര സ൪ക്കാരിന് കത്തയച്ചു. രാജ്യത്തെ കൊള്ളയടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മുൻകൂര്‍ അനുമതി വാങ്ങാതെ തന്നെ വൻകിട പദ്ധതികളുമായി മുന്നോട്ടുപോകാൻ അവസരമൊരുങ്ങും. 100 ഹെക്ടര്‍ വരെയുള്ള ഖനികൾ, പെട്രോളിയം പദ്ധതികൾ, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികൾക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നതാണ് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. തന്ത്രപ്രധാനമായി കണക്കാക്കിയാൽ ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ല.