LiveTV

Live

Kerala

വിവാഹ വിവാദം; ജില്ലാ പഞ്ചായത്തംഗത്തെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു

ബി.ജി വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു


വിവാഹ വിവാദം; ജില്ലാ പഞ്ചായത്തംഗത്തെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു

വിവാഹ വിവാദത്തെ തുടർന്ന് ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ബി.ജി.വിഷ്ണുവിനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആഗസ്റ്റ് ഏഴാം തിയതി നടക്കേണ്ടിയിരുന്ന വിഷ്ണുവുമായുള്ള വിവാഹത്തിൽ നിന്നും പ്രതിശ്രുത വധു പിൻമാറിയിരുന്നു.

വിവാഹത്തിൽ നിന്നും പിൻമാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായ യുവതി സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട കുറിപ്പിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സി.പി. ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ് അറിയിച്ചു.


വിവാഹ വിവാദം; ജില്ലാ പഞ്ചായത്തംഗത്തെ സി.പി.ഐ സസ്പെന്‍ഡ് ചെയ്തു