മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളില്‍ കൊണ്ടുവിടുന്ന ശ്രീരാമന്: വൈറലായ ചിത്രം പങ്കുവെച്ച് ശശി തരൂരും
കഴിഞ്ഞ ദിവസങ്ങളില്‍ മോദി ശ്രീരാമനെ കൈപിടിച്ച് രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിക്കുപിടിച്ച് സ്കൂളിലേക്ക് ശ്രീരാമന് തന്നെ കൊണ്ടുപോകുന്ന വൈറലായ ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എം പി. ഫെയ്സ്ബുക്കിലാണ് തരൂര്‍ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മോദി ശ്രീരാമനെ കൈപിടിച്ച് രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ബാലനായ രാമനെയും കൊണ്ട് രാമക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു ഛായാചിത്രമായിരുന്നു ഇത്. ചിത്രത്തിൽ രാമനേക്കാൾ വലുതായി മോദിയെ ചിത്രീകരിച്ചതിൽ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഇതിന് മറുപടിയെന്നോണമാണ് ഈ പുതിയ ചിത്രം പ്രചരിക്കുന്നത്.

ഭരണഘടന ശിൽപ്പിയായ ബി.ആർ.അംബേദ്കര്‍ ഒരു പെണ്‍കുട്ടിയുടെ കൈപിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രവും ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. സൂര്യോദയവും ഇതിന് പശ്ചാത്തലമായിട്ടുണ്ടായിരുന്നു. അംബേദ്കറിന്റെ കൈകളിൽ ഇന്ത്യയുടെ ഭരണഘടനയും ബാലികയുടെ കയ്യിലാകട്ടെ അക്ഷരമാല എഴുതിയ സ്ലേറ്റും ഉണ്ടായിരുന്നു. രാജ്യത്തെ പ്രധാനമന്ത്രി മതപരമായ ചടങ്ങിൽ മുഖ്യകാർമികനായി പങ്കെടുക്കുന്നതിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിക്കാനും ഇത് ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്നും ഈ ചിത്രമുയര്‍ത്തി സോഷ്യല്‍മീഡിയ വാദിച്ചിരുന്നു.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ മോദി ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞിരുന്നു. അന്നേദിവസം മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന ക്യാംപയിനും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
നിരവധി പേരാണ് മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളില്‍ കൊണ്ടുവിടുന്ന ശ്രീരാമന്റെ ചിത്രം ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.