LiveTV

Live

Kerala

കോട്ടയത്ത് കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്

കോട്ടയത്ത് കാര്‍ ഒഴുക്കില്‍ പെട്ട്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​യ​ര്‍​പോ​ര്‍​ട് ടാ​ക്സി ഡ്രൈ​വ​റാ​യ അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി ജ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​റി​നു​ള്ളി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് ഓ​ട്ടം പോ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ​ഡി​ആ​ർ​എ​ഫും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നെ മ​ല്ല​പ്പ​ള്ളി​യി​ല്‍ ഇ​റ​ക്കി​യ​ശേ​ഷം മ​ണ​ര്‍​ക്കാ​ട് ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ള്‍ പാ​ല​മു​റി​യി​ല്‍​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. മല്ലപ്പള്ളിയില്‍ ആളെ ഇറക്കി തിരികെ വരുമ്പോള്‍ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു.

ജസ്റ്റിന്‍
ജസ്റ്റിന്‍

തുടര്‍ന്ന് ജസ്റ്റിന്‍ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിന്‍ അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം രാത്രി തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി.

തുടര്‍ന്ന് രാവിലെ ഒന്‍പതുമണിയോടുകൂടിയാണ് തിരച്ചില്‍ ആരംഭിച്ചത്. തുടക്കത്തില്‍ എന്‍ഡിആര്‍എഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഈരാറ്റുപേട്ടയില്‍ നിന്നുളള നന്മക്കൂട്ടവും ഫയര്‍ഫോഴ്‌സും എത്തിച്ചേര്‍ന്നു.