LiveTV

Live

Kerala

അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂ: കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം

കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സേവന സന്നദ്ധരായവരെ അനുമോദിച്ച് രംഗത്തെത്തിയത്.

അര്‍ധരാത്രിയിലും രക്തബാങ്കിന് മുന്നില്‍ നീണ്ട ക്യൂ: കരുതലില്‍ കണ്ണുനിറഞ്ഞ് കേരളം

പെരുമഴയെയും കോവിഡെന്ന മഹാമാരിയെയും തോൽപിച്ച നാട്ടുകാരുടെ ഇടപെടലാണ് ഇന്നലെ രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാന അപകടത്തിന്‍റെ ആഘാതം കുറച്ചത്. അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും കോവിഡ് കണ്ടയിന്‍മെന്‍റ് സോണാണ്. വിവരം അറിഞ്ഞ് വാഹനവുമായി എത്തിയ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. ആരെയും കാക്കാതെ ഓരോരുത്തരെയും ആശുപത്രികളിൽ എത്തിച്ചു. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നടന്നത്.

വന്ദേഭാരത് മിഷന്‍റെ ഭാഗമായി വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്‍റൈനില്‍ പോകേണ്ടവര്‍, പലരും രോഗബാധ ഉള്ളവര്‍. പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ തന്നെ നിന്നു. വിമാനത്തിന്‍റെ മുന്‍ഭാഗം ഇടിച്ച് തകര്‍ത്ത മതിലിനിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

ഇന്നലെ കൊറോണ പോലും ഞെട്ടി വിറച്ചിട്ടുണ്ടാവാം*.ഒരു നാടമുഴുവൻ ഒരുമിച്ചു ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്ന കണ്ടിട്ട്.PPE...

Posted by Nayeem Pgdi on Friday, August 7, 2020

മിംസ് ആശുപത്രിയിൽ ഉണ്ട്, ബ്ലഡ് കൊടുക്കാൻ ഫോം ഫിൽ ചെയ്തവരുടെ കൂട്ടത്തിൽ അവരിൽ ഒരുവനായി, പേരുപോലും അറിയാത്ത കുറേ നല്ല...

Posted by Anwar Sadath on Friday, August 7, 2020

ആളുകളെ ആശുപത്രിയിലെത്തിച്ച ശേഷവും ആരും വിശ്രമിച്ചില്ല.. രക്തം വേണ്ടവര്‍ക്ക് രക്തം നല്‍കാനുള്ള ക്യൂവില്‍ നില്‍പ്പായിരുന്നു പിന്നെ ഈ നാട്ടുകാര്‍. മഴയും കോവിഡ് ഭീതിയും വകവെക്കാതെ രാത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിന് രക്തബാങ്കിന് മുന്നിലെത്തിയവരുടെ വരി പ്രത്യേക കാഴ്ചയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ്, ബേബി മെമ്മേറിയല്‍, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങള്‍ ബ്ലഡ് ഡൊണേഴ്‌സ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലും പരന്നോടെയായിരുന്നു ഇത്. നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു. ഇതരജില്ലകളില്‍ നിന്നുവരെ രക്തദാന സന്നദ്ധരായി കോഴിക്കോട്ടേ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞതറിഞ്ഞ് തിരിച്ചുപോയത് വിഷമത്തോടെയാണ്.

വിദേശത്ത് നിന്നു വന്നവരാണ്...ആരിലൊക്കെയാണ് വൈറസ് ബാധ ഉള്ളതെന്നോ ഇല്ലാത്തതെന്നോ ആർക്കും അറിയില്ല.... 14 ദിവസത്തെ...

Posted by Aayisha A M on Friday, August 7, 2020

കോവിഡ് കണ്ടെയിന്‍മെന്‍റ് സോണുകളിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കലക്ടറും മുന്നറിയിപ്പ് നല്‍കിരുന്നു.

കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് സേവന സന്നദ്ധരായവരെ അനുമോദിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്ക് വച്ച് ഇവരുടെ നന്മയ്ക്ക് ആദരമര്‍പ്പിച്ചു. ഇതാണ് കരുതലെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം...

Posted by Kunchacko Boban on Friday, August 7, 2020