LiveTV

Live

Kerala

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം


സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ടാകും. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. ഇന്നലെ ഇടുക്കിയിലെ പീരുമേട് 26 സെൻറീമീറ്ററും മൂന്നാറിൽ 23 സെന്‍റിമീറ്റർ മഴയുമാണ് ലഭിച്ചത്. നാളെ

മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.