LiveTV

Live

Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; യു​.എ​.ഇ​യി​ലേ​ക്ക് പോകാന്‍ അന്വേഷണ സംഘത്തിന് അനുമതി

അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ.ഐ.​എ തീ​രു​മാ​നി​ച്ച​ത്

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; യു​.എ​.ഇ​യി​ലേ​ക്ക് പോകാന്‍ അന്വേഷണ സംഘത്തിന് അനുമതി

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ യു​.എ.​ഇ​യി​ലേ​ക്ക് അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​യ്ക്കാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​തി ഫൈ​സ​ൽ ഫ​രീ​ദി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ൻ​.ഐ.​എ ഉ​ദ്യോ​ഗ​സ്ഥ​ർ യു​.എ.​ഇ​യി​ലേ​ക്ക് പോ​കു​ന്ന​ത്. കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​ണ് ഫൈ​സ​ൽ ഫ​രീ​ദ്. എ​സ്പി​യ​ട​ക്കം ര​ണ്ടം​ഗ​സം​ഘ​മാ​ണ് ദു​ബാ​യി​ലേ​ക്കു​പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണം ദു​ബാ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൻ.ഐ.​എ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് അ​നു​മ​തി തേ​ടു​ക​യും ചെ​യ്തു. ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.

എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സർക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് ഒരു ഫെഡറൽ കുറ്റമായാണ് യു.എ.ഇ കണക്കാക്കുന്നത്. അതിനാൽ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്.