LiveTV

Live

Kerala

രാ​ജ​മ​ല, കരിപ്പൂര്‍: ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ വേ​ർ​തി​രി​വി​ന് വിശദീകരണവുമായി മു​ഖ്യ​മ​ന്ത്രി

രാ​ജ​മ​ല​യി​ൽ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പോ​ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല

രാ​ജ​മ​ല, കരിപ്പൂര്‍:
ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ വേ​ർ​തി​രി​വി​ന് വിശദീകരണവുമായി മു​ഖ്യ​മ​ന്ത്രി

ക​രി​പ്പൂ​രി​ലും രാ​ജ​മ​ല​യി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ൽ വേ​ർ​തി​രി​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ​മ​ല​യി​ൽ‌ ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷം മാ​ത്ര​മേ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കൂ. അ​തി​നു ശേ​ഷം കൂ​ടു​ത​ൽ ന​പ​ടി​ക​ൾ ഉ​ണ്ടാ​കും. രാ​ജ​മ​ല​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കും അ​വ​രു​ടെ കൂ​ടെ നി​ൽ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ഴി​ക്കോ​ട് ദു​ര​ന്ത സ്ഥ​ല​ത്ത് പോ​യി രാ​ജ​മ​ല​യി​ൽ​പോ​യി​ല്ല എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​ന​ത്തി​ലും കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ​മ​ല​യി​ൽ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പോ​ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. രാ​ജ​മ​ല​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ മൂ​ന്നാ​റി​ൽ എ​ങ്കി​ലും എ​ത്ത​ണ​മെ​ന്നും ആ​ലോ​ചി​ച്ചി​രു​ന്നു. അ​തി​നും സാ​ധി​ച്ചി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എം.എം മണി എന്നിവര്‍ രാജമലയില്‍ ക്യാമ്പുചെയ്ത് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്നാണ് മന്ത്രിമാര്‍ കാറില്‍ അവിടേക്ക് പോയത്.

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തനം ഇന്നലെതന്നെ അവസാനിച്ചു. അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഒരുഭാഗം മുറിഞ്ഞാണ് മുന്നോട്ടു തെറിച്ചത്. മുന്‍ഭാഗം വെട്ടിമാറ്റിയതുപോലെ മുറിഞ്ഞ് മുന്നോട്ടുനീങ്ങി മതിലില്‍ പോയി ഇടിച്ചു. അതിലാണ് പൈലറ്റും സഹപൈലറ്റും മരിക്കാനിടയായത്. വല്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഇത്തരം ദുരന്തങ്ങളില്‍ സാധാരണ ആരും രക്ഷപ്പെടാറില്ല. എന്നാല്‍ 18 പേരെ മരിച്ചുള്ളുവെന്നത് ആശ്വാസം നല്‍കുന്നതാണ്. നല്ലൊരു വിഭാഗം യാത്രക്കാരും ജീവനോടെ രക്ഷപ്പെട്ടു. വിമാനം കത്തിയമരുകയോ സ്‌ഫോടനത്തില്‍ തകരുകയോ ചെയ്യാം. അതൊന്നും സംഭവിക്കാതിരുന്നത് ആശ്വാസകരമാണ്. രാജമല സന്ദര്‍ശിക്കാതെ കോഴിക്കോട്ട് പോയതില്‍ വേര്‍തിരിവിന്റെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.