LiveTV

Live

Kerala

പെരുന്തേനരുവി കെ.എസ്.ഇ.ബി പവര്‍ ഹൌസില്‍ വെള്ളം കയറി

അതേസമയം ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതല ഐ ജിക്ക് നൽകി

പെരുന്തേനരുവി കെ.എസ്.ഇ.ബി പവര്‍ ഹൌസില്‍ വെള്ളം കയറി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയില്‍ പെരുന്തേനരുവിയിലെ കെ.എസ്.ഇ.ബി പവർ ഹൗസ് മുങ്ങി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനറേറ്ററുകൾക്ക് തകരാർ സംഭവിച്ചു. അതേസമയം ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതല ഐ ജിക്ക് നൽകി . ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

രാജമല പെട്ടിമുടിയിൽ സുരക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. 12 പേരെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഉയർന്നേക്കും..NDRFന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.