LiveTV

Live

Kerala

കരിപ്പൂർ വിമാനാപകടം: വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കരിപ്പൂർ വിമാനാപകടം: വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'കോഴിക്കോടുണ്ടായ വിമാനാപകടത്തിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സന്ദർഭത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. അപകടത്തിൽപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി അധികൃതർ സംഭവസ്ഥലത്തുണ്ട്.'
നരേന്ദ്ര മോദി