LiveTV

Live

Kerala

"ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ന്നു"; പൊ​ട്ടി​ത്തെ​റി​ച്ച് പി​ണ​റാ​യി

എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്നും ക​രു​ത​രു​ത്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്യ​ങ്ങ​ൾ വ​ര​ട്ടെ

"ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ന്നു"; പൊ​ട്ടി​ത്തെ​റി​ച്ച് പി​ണ​റാ​യി

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ൻ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. താ​ൻ മു​ഖ്യ​മ​ന്ത്രി ക​സേ​ര ഒ​ഴി​യ​ണ​മെ​ന്നാ​ണ് ചി​ല​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ന് മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാര്‍ത്തകളെ പ്ര​ത്യേ​ക രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് നാ​ടി​ന്‍റെ ബോ​ധം മാ​റ്റി ഉ​പ​ചാ​പ​ക സം​ഘ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​ധ്യ​മ​ങ്ങ​ൾ മാ​റു​ക​യാ​ണ്. എ​ന്ത് തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​നി​ക്ക് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. എ​ന്തും വി​ളി​ച്ചു​പ​റ​യാ​മെ​ന്നും ഏ​ത് നി​ന്ദ്യ​മാ​യ നി​ല​യും സ്വീ​ക​രി​ക്കാ​മെ​ന്നും ക​രു​ത​രു​ത്. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്യ​ങ്ങ​ൾ വ​ര​ട്ടെ. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ‌​ക്കു​ള്ളി​ൽ കാ​ര്യ​ങ്ങ​ൾ സ്വ​ഭാ​വി​ക​മാ​യി പു​റ​ത്തു​വ​രും. ആ​രു​ടെ​യൊ​ക്കെ നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്നു​വെ​ന്ന് അ​പ്പോ​ൾ കാ​ണാം. താ​ൻ വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​ത​ന്ന​തെ​ങ്കി​ൽ അ​ത് മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പൊ​ട്ടി​ത്തെ​റി​ച്ചു.‌

ഇടുക്കി രാജമലയിൽ മലയിടിച്ചിലിൽപ്പെട്ടു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജമലയിൽ പുലർച്ചെയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് വൈദ്യുതി, വാർത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാൽ ദുരന്തം പുറംലോകമറിയാൻ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവർത്തകർക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാക്കി.