LiveTV

Live

Kerala

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍

രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍

രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ എന്നീ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി.

നാട്ടിൽ ക്രമസമാധാനത്തിനായി പ്രവർത്തിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തന്നെ വിഭാഗീയത ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ ആവശ്യപ്പെട്ടു.

മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മധുര പലഹാരം വിതരണം ചെയ്ത് ആഹ്ലാദം പങ്കുവെച്ച സംഭവം നിയമ പാലകരിൽ മുസ്‌ലിംകള്‍ക്കുള്ള നീതിപൂർവമായ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും അവകാശ സംരക്ഷണത്തിൽ ആശങ്കയുളവാക്കുന്നതാണെന്നും ഇതിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മുവാറ്റുപുഴ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.

രാമക്ഷേത്രശിലാസ്ഥാപനം; ലഡു വിതരണം നടത്തിയ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍