LiveTV

Live

Kerala

സ്വർണ്ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് സി.കെ അബ്ദുൽ റഹിം

എന്‍.ഐ.എ തന്നെ നിരീക്ഷിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നിലുള്ളത് തല്‍പര കക്ഷികളെന്നും അദ്ദേഹം പറഞ്ഞു

സ്വർണ്ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് സി.കെ അബ്ദുൽ റഹിം

സ്വർണ്ണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്നത് ദുരുദ്ദേശ്യപരമെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് സി.കെ അബ്ദുൽ റഹിം. കേരള അഡ്‍മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തന്‍റെ നിയമനം തടയാനുള്ള ശ്രമമാണ് ഇതിന് പിന്നില്. എന്‍.ഐ.എ തന്നെ നിരീക്ഷിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നിലുള്ളത് തല്‍പരകക്ഷികളെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കല്‍ക്കത്തയിലും ചെന്നൈയിലും ഒന്നും ബന്ധുക്കളില്ല. തന്നെ ആരെങ്കിലും നിരീക്ഷിക്കുന്നതായി തനിക്ക് യാതൊരു അറിവുമില്ലന്നും അദ്ദേഹം വിശദീകരിച്ചു.