LiveTV

Live

Kerala

കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെ നിയന്ത്രണം.

കനത്ത മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതല്‍ രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.