LiveTV

Live

Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം.തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് കുളപ്പട സ്വദേശി അജയന്‍ ആണ് മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.

എറണാകുളം എളങ്കുന്നപ്പുഴയില്‍ ഇന്നലെ തോണി മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.നായരമ്പലം സ്വദേശി സന്തോഷാണ് മുങ്ങിമരിച്ചത്. കാണാതായവര്‍ക്കുള്ളവരായി തെരച്ചില്‍ തുടരുകയാണ്.