LiveTV

Live

Kerala

കഞ്ചിക്കോട് അതിഥി തൊഴിലാളികള്‍ മരിച്ചത് ട്രെയിന്‍ തട്ടിയെന്ന് പൊലീസ് നിഗമനം ;കൊലപാതകമെന്ന് തൊഴിലാളികള്‍

ഝാര്‍ഖണ്ഡ് സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കഞ്ചിക്കോട് അതിഥി തൊഴിലാളികള്‍ മരിച്ചത് ട്രെയിന്‍ തട്ടിയെന്ന് പൊലീസ് നിഗമനം ;കൊലപാതകമെന്ന് തൊഴിലാളികള്‍

കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഐഐടിയിലെ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി 13 മണിക്കൂറാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാമെന്ന് പൊലീസ് അറിയിച്ചതോടെയാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

രാത്രി പത്തരയോടെ ഐ.ഐ.ടി ക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്നും ഝാർഖണ്ഡ് സ്വദേശിയായ കനയ്യ, വിശ്വകർമ്മ, അരവിന്ദ് കുമാർ എന്നിവരുടെ മൃതദേഹം ലഭിക്കുന്നത്.ഇരുവരുടെയും മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സമീപത്ത് കിടന്നിരുന്ന ഹരിയോം കനാലിന്‍റെ മൃതദേഹം അഥിതി തൊഴിലാളികൾ ലേബർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

ഒരോ കുടുംബങ്ങൾക്കും 50 ലക്ഷം നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപെട്ട് പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇന്ന് രാവിലെ ആർ.ഡി.ഒ, ജില്ലാ ലേബർ ഓഫീസർ ,പാലക്കാട് ഡി.വൈ.എസ്.പി എന്നിവർ അതിഥി തൊഴിലാളിയുമായി നടത്തിയ ചർച്ചക്കെടുവിലാണ് മൃതദേഹം വിട്ടു നൽകിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത അതിഥി തൊഴിലാളികളെ വിട്ടയച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ട്രയിൻ തട്ടിയാണ് 3 പേരും മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണ് നടന്നതെന്ന് അതിഥി തൊഴിലാളികൾ പറയുന്നു. പാലക്കാട് ഐ.ഐ.ടിയിലെ കെട്ടിട നിർമ്മാണത്തിനെത്തിയ അതിഥി തൊഴിലാളികളാണ് മരിച്ചത്.