LiveTV

Live

Kerala

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് അന്വേഷണം ‌എന്‍.ഐ.എ ദുബൈയിലേക്ക് വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ‌എന്‍.ഐ.എ ദുബൈയിലേക്ക് വ്യാപിപ്പിക്കുന്നു. യാത്രക്ക് കേന്ദ്രആഭ്യരന്തര മന്ത്രാലയത്തിന്‍റെ അനുമതി തേടി.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് അന്വേഷണം ‌എന്‍.ഐ.എ ദുബൈയിലേക്ക് വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ‌എന്‍.ഐ.എ ദുബൈയിലേക്ക് വ്യാപിപ്പിക്കുന്നു. യാത്രക്ക് കേന്ദ്രആഭ്യരന്തര മന്ത്രാലയത്തിന്‍റെ അനുമതി തേടി. ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴിയുള്ള ബഗേജ് നീക്കം, വിതരണ ശൃംഖല,ഹവാല ഏജന്റുമാരുടെ പണം കൈമാറ്റം തുടങ്ങിയവ പരിശോധിക്കാനാണ് എന്‍.ഐ.എയുടെ നീക്കം.

സ്വര്‍ണക്കടത്ത് കേസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് എന്‍.ഐ.എ അന്വേഷണം ദുബൈയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സ‍ര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും. കോവിഡ് മൂലം യുഎഇയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയെ യുഎഇയിലേക്ക് പോകാനാകൂ.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. കേസില്‍ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം.