LiveTV

Live

Kerala

പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; പ്രത്യേക യോഗം വിളിച്ചു

കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാവുന്നിനിടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് നിറഞ്ഞ ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്

പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; പ്രത്യേക യോഗം വിളിച്ചു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്ന പ്രസ്താവനയില്‍ മുസ്‌ലിം ലീഗിന് അതൃപ്തി. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ മുസ്‍ലിം ലീഗ് പ്രത്യേക യോഗം ചേരും. നാളെ 11 മണിക്ക് പാണക്കാടാണ് യോഗം ചേരുക. യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഭൂമി പൂജക്ക് ക്ഷണിക്കാത്തതിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാവുന്നിനിടെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് നിറഞ്ഞ ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ​ഗാന്ധി
Also Read

രാമക്ഷേത്ര ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാകട്ടെ: പ്രിയങ്ക ​ഗാന്ധി

നേരത്തെ കോണ്‍ഗ്രസിലെ കമല്‍നാഥ്, ദിഗ് വിജയ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചും കോണ്‍ഗ്രസിനെ ചടങ്ങിലേക്ക് വിളിക്കാത്തതില്‍ അതൃപ്തി അറിയിച്ചും രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിനായി കാത്തിരിക്കുകയാണെന്നായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞിരുന്നത്.