LiveTV

Live

Kerala

തെളിവെടുപ്പിനിടെ പ്രതി മരിച്ച സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും

ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും


തെളിവെടുപ്പിനിടെ പ്രതി മരിച്ച സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക്
കേസെടുത്തേക്കും

പത്തനംതിട്ട ചിറ്റാറിലെ കസ്റ്റഡി മരണത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും. അന്വേഷണസംഘം ഇക്കാര്യത്തില്‍ നിയമോപദേശം തേടി. മത്തായിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോൺ രേഖകള്‍ പൊലീസ് ശേഖരിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൂടുതൽ വകുപ്പ് ചുമത്താൻ അന്വേഷണ സംഘം ആലോചിക്കുന്നത്.

ഇന്ത്യൻ‌ ശിക്ഷാ നിയമം 304 കൂടി മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുത്താനാണ് സാധ്യത. വകുപ്പ് നിലനിൽക്കുമെന്നാണ് വിലയിരുത്തൽ. തെളിവെടുപ്പ് വേളയിൽ മത്തായിക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കുന്നതിൽ വനം വകുപ്പ് ജീവനക്കാർക്ക് വീഴ്ച പറ്റി. രക്ഷിക്കാൻ ശ്രമിക്കാതെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് നിന്നും കടന്നു. ഈ സാഹചര്യമാണ് കുറ്റകരമായ നരഹത്യ വകുപ്പ് ഉൾപ്പെടുത്താനുളള ആലോചനുടെ കാതൽ. ഇതുപക്ഷെ കൊലപാതകമെന്ന നിർവചനത്തിന്‍റെ പരിധിയിൽ വരുന്നതുമല്ല. നിയമോപദേശം കിട്ടിയാൽ ഉടൻ പ്രത്യേക അന്വേഷണ സംഘം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകും.

തെളിവ് നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നിങ്ങനെയുളള പ്രവർത്തികൾക്ക് പുറമേ നിന്നും സഹായം കിട്ടിയതായി വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ പേർ അന്വേഷണ പരധിയിൽ വരും. മത്തായിയെ കസ്റ്റഡിയിലെടുത്ത വേളയിൽ സംഘത്തിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോൺ വിളി വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഇവരുമായി ബന്ധപ്പെട്ട ചിലരുടെ ടവർ ലൊക്കേഷൻ കേസിൽ വഴിത്തിരിവാകും.